ലോക്ക് ഡൌൺ ;ആമസോൺ കൂടാതെ നെറ്റ്ഫ്ലിക്സ് HD സ്‌ട്രീമിംഗ്‌ ഫോണുകൾ ഇവയെല്ലാം

Updated on 02-Apr-2020
HIGHLIGHTS

ആമസോൺ കൂടാതെ നെറ്റ്ഫ്ലിക്സ് HD സ്‌ട്രീമിംഗ്‌ ഫോണുകൾ താഴെ കൊടുത്തിരിക്കുന്നു

കൊറോണയ്ക്കെതിരെ ഇപ്പോൾ ഇന്ത്യ പൊരുതികൊണ്ടിരിക്കുകയാണ് .ഇപ്പോൾ ടെലികോ മേഖലകളിൽ എല്ലാം തന്നെ വലിയ നിയന്ദ്രങ്ങളും മറ്റു എത്തിക്കഴിഞ്ഞു .ഇന്റർനെറ്റിന്റെ ഉപയോഗം കുറക്കുന്നതിന് വാട്ട്സ് ആപ്പ് സ്റ്റാറ്റസ് വിഡിയോകൾപോലു 15 മിനുട്ട് ആക്കി ചുരുക്കി .എന്നാൽ ഏപ്രിൽ 14 വരെയുള്ള ഈ ലോക്ക് ഡൌൺ കാലത്തു നമുക്ക് സമയം ചിലവഴിക്കുവാൻ Netflix, Amazon Prime എന്നിവ സപ്പോർട്ട് ആകുന്ന HD ഫോണുകൾ ഏതൊക്കെ എന്ന് ഇവിടെ നിന്നും നോക്കാം .

ആദ്യമായി സാംസങ്ങിന്റെ സ്മാർട്ട് ഫോണുകൾ നോക്കുകയാണെങ്കിൽ സാംസങ്ങിന്റെ M കൂടാതെ A സീരിയസ്സുകൾ ഇതിനു മികച്ചതാണ് എന്ന് തന്നെ പറയാം .സാംസങ്ങിന്റെ M സീരിയസ്സിൽ ബഡ്ജറ്റ് റെയിഞ്ചിൽ പുറത്തിറങ്ങിയ സാംസങ്ങ് ഗാലക്സി M10 എന്ന സ്മാർട്ട് ഫോണുകൾ അടക്കം ഇത്തരത്തിൽ ഉപയോഗിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ ആണ് .

ഇനി റിയൽമിയുടെ ഫോണുകൾ നോക്കുകയാണെങ്കിൽ Realme XT, Realme X, Realme X2, Realme X2 Pro, Realme 5 Pro, Realme 5s എന്നി ഫോണുകളും ഇപ്പോൾ ഇത്തരത്തിൽ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ റിയൽമിയുടെ 6 കൂടാതെ റിയൽമിയുടെ 6 പ്രൊ എന്നി ഫോണുകളിലും ഇപ്പോൾ സപ്പോർട്ട് ആകുന്നതാണ് .

അടുത്തതായി ഷവോമിയുടെ ഫോണുകൾ നോക്കുകയാണെങ്കിൽ  Redmi K20 Pro, Redmi K20, Poco F1 ഫോണുകൾ അടക്കം ഇത്തരത്തിൽ സർവീസുകൾ HD സ്ട്രീമിങ് ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ വൺപ്ലസ് 2018 & 2019 ൽ പുറത്തിറക്കിയ ഒട്ടുമിക്ക എല്ലാ ഫോണുകളിലും ഇത് സപ്പോർട്ട് ആകുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :