നിലവിൽ ഇന്ത്യൻ വിപണിയിൽ കുറഞ്ഞ ചിലവിൽ മികച്ച ഫീച്ചറുകളിൽ തന്നെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അത്തരത്തിൽ ഇപ്പോൾ 7000 രൂപ റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന രണ്ടു സ്മാർട്ട് ഫോണുകളുടെ വിവരങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു .ജിയോണിയുടെ മാക്സ് കൂടാതെ ഹോണറിന്റെ 9s എന്നി സ്മാർട്ട് ഫോണുകളാണിത് .രണ്ടു സ്മാർട്ട് ഫോണുകളും 6500 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളാണ് .
Gionee Max-സവിശേഷതകൾ നോക്കാം
ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.1 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 720×1,560 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ octa-core Unisoc 9863A ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകളുടെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജ് ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .
മെമ്മറി കാർഡ് ഉപയോഗിച്ച് 256 ജിബി വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകളാണ് Gionee Max- സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ മെയിൻ ക്യാമറകൾ കൂടാതെ ഡെപ്ത് സെൻസറുകൾ പിന്നിലും അതുപോലെ തന്നെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും Gionee Max എന്ന സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .
ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5,000mAhന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .4G LTE, Wi-Fi, Bluetooth 4.2, GPS/ A-GPS, a 3.5mm ഹെഡ് ഫോൺ ജാക്ക് എന്നിവ ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകളാണ് .2 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 5999 രൂപയാണ് വിപണിയിൽ വില വരുന്നത്
5.45 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .1440 x 720 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലൈ കാഴ്ചവെക്കുന്നത് .കൂടാതെ MediaTek Helio P22 പ്രൊസസ്സറുകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് വിപണിയിൽ എത്തുന്നത് എന്നാണ് സൂചനകൾ .18.9 ആസ്പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .
അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ Android 10 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾക്ക് സിംഗിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .8 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .3,020mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .6499 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .