30000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ (ജൂലൈ )

30000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ (ജൂലൈ )

REALME X3 SUPERZOOM SPECIFICATIONS

6.6 ഇഞ്ചിന്റെ Full HD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പഞ്ച് ഹോൾ ഡിസ്‌പ്ലേയ്ക്ക് ഒപ്പം  20:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ സംരക്ഷണത്തിന് ഈ സ്മാർട്ട് ഫോണുകൾക്ക് Gorilla Glass 5 നൽകിയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകളാണ് .

Qualcomm Snapdragon 855+ (Adreno 640 GPU ) പ്രൊസസ്സറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 12 ജിബിയുടെ റാം കൂടാതെ  256GB UFS 3.0 സ്റ്റോറേജ് എന്നിവയിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ റിയൽമിയുടെ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് Android 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് .

ക്വാഡ് പിൻ ക്യാമറകളും കൂടാതെ ഡ്യൂവൽ സെൽഫി ക്യാമറകളും ആണ് Realme X3 SuperZoom സ്മാർട്ട് ഫോണുകളുടെ മറ്റൊരു പ്രധാന ആകർഷണം .64 മെഗാപിക്സൽ മെയിൻ ക്യാമറ (Samsung’s GW1 sensor) + 8 മെഗാപിക്സൽ ( periscope camera with up to 5x optical zoom and up to 60x hybrid zoom) + 8 മെഗാപിക്സൽ ( ultra-wide-angle camera with 119-degrees field-of-view ) + 2 മെഗാപിക്സൽ  മാക്രോ ക്യാമറകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .

എന്നാൽ സെൽഫിയുടെ കാര്യത്തിലും മികച്ചു തന്നെ നിൽക്കുന്നുണ്ട് .32 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറകൾ + 2 മെഗാപിക്സലിന്റെ വൈഡ് ആംഗിൾ ക്യാമറകൾ എന്നിവയാണ് മുന്നിൽ നൽകിയിരിക്കുന്നത് .4,200mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ലഭിക്കുന്നുണ്ട് .

8GB + 128GB റാം കൂടാതെ  12GB + 256GB സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .8GB + 128GB റാം വേരിയന്റുകൾക്ക് ഇന്ത്യൻ വിപണിയിൽ  Rs. 27,999 രൂപയും കൂടാതെ  12GB + 256GB 32999 രൂപയും ആണ് വിപണിയിലെ വില വരുന്നത് .Arctic White കൂടാതെ  Glacier Blue എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഒപ്പോയുടെ റെനോ 3 പ്രൊ 

6.7 ഇഞ്ചിന്റെ Super AMOLED ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഇത് എത്തിയിരിക്കുന്നത് .കൂടാതെ 1080×2400 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഇതിനുണ്ട് .കൂടാതെ ഡിസ്‌പ്ലേയുടെ സവിശേഷതകളിൽ എടുത്തുപറയേണ്ട മറ്റൊരു സവിശേഷത ഇതിന്റെ ഡ്യൂവൽ പഞ്ച് ഹോൾ ഡിസ്‌പ്ലേയാണ് .91.5 പെർസെന്റ് സ്ക്രീൻ മുതൽ ബോഡി വരെ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .

\octa-core MediaTek Helio P95 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ  Android 10 ( ColorOS 7 ) ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .

8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുകയതാണ് .കൂടാതെ ഹിഡൻ ഫിംഗർ പ്രിന്റ് സെൻസറുകൾ ഇതിനുണ്ട് .

ക്വാഡ് പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു സവിശേഷത .64 മെഗാപിക്സൽ  + 13 മെഗാപിക്സൽ  + 8 മെഗാപിക്സൽ  + 2 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും കൂടാതെ 44 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ഡ്യൂവൽ സെൽഫി ക്യാമറകളും ഇതിനുണ്ട് .4025mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 0W VOOC Flash Charge 4.0 ടെക്ക്നോളജിയും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .4G VoLTE, Wi-Fi 802.11ac, Bluetooth, GPS/ A-GPS, USB Type-C പോർട്ട് എന്നിവ മറ്റു സവിശേഷതകളാണ് .

റിയൽമിയുടെ XT

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.40  ഇഞ്ചിന്റെ ഫുൾ HD+ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ   19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ഡ്യു ഡ്രോപ്പ് Notch ആണ് ഇതിനുള്ളത് .1080×2340 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass നൽകിയിരിക്കുന്നു .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ snapdragon 712  AIE ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

4  പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .64 മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാലു   പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .എന്നാൽ റിയൽമിയുടെ 5 പ്രൊ എത്തിയിരുന്നത് മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാല് പിൻ ക്യാമറകളിലായിരുന്നു .16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .4000mAhmAhന്റെ VOOC 3.0 ഫാസ്റ്റ് ചാർജിങും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . Android 9 Pie ൾ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്  . 

റെഡ്‌മിയുടെ K20 

6.39 ഇഞ്ചിന്റെ ഫുൾ HD+ AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.5:9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .രണ്ടു വേരിയന്റുകൾ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു .6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .Snapdragon 730 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

Android 9 Pieലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .48 + 13 + 8 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെൽഫി ക്യാമറകളും ആണ്   റെഡ്‌മിയുടെ K20 ഫോണുകൾക്കുള്ളത് .4,000mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 18W ചാർജർ ആണ് ഇതിനുള്ളത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo