ഒക്ടോബറിൽ 10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ

ഒക്ടോബറിൽ 10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ

ഇന്ത്യൻ വിപണിയിൽ ഇപ്പോൾ 10000 രൂപയ്ക്ക് താഴെ മികച്ച സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അക്കൂട്ടത്തിൽ മികച്ച ഫീച്ചറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 സ്മാർട്ട് ഫോണുകളുടെ വിവരങ്ങൾ നോക്കാം .

റെഡ്മി 9ഐ -8299 രൂപ മുതൽ 

ഈ സ്മാർട്ട് ഫോണുകൾ 6.53  -IPS HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത്  .കൂടാതെ 1600 x 720 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass ഇതിനു ലഭിക്കുന്നതാണ്  .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസറുകൾMediaTek Helio G25 ലാണ് പ്രവർത്തിക്കുന്നത് .കൂടാതെ  Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

മികച്ച ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5000mah ന്റെ ബാറ്ററി കരുത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 10W ഫാസ്റ്റ് ചാർജിങും സപ്പോർട്ട് ആണ് .  ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 4  ജിബിയുടെ റാം ,128 ജിബി സ്റ്റോറേജുകളിൽ വരെ പുറത്തിറങ്ങിയിരുന്നു .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് ഫേസ് അൺലോക്കിങ് സപ്പോർട്ടും ലഭ്യമാകുന്നതാണു് .

കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച്  മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .റെഡ്മി നോട്ട് 9ഐ സ്മാർട്ട് ഫോണുകൾക്ക് സിംഗിൾ  പിൻ ക്യാമറകളായിരിക്കും ലഭിക്കുക .13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 എംപി സെൽഫി ക്യാമറകളും ഷവോമിയുടെ ഈ പുതിയ സ്മാർട്ട് ഫോണുകളിൽ ലഭിക്കുന്നതായിരിക്കും .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 4 ജിബിയുടെ റാംമ്മിൽ കൂടാതെ 64  ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 8299 രൂപയും കൂടാതെ 4  ജിബിയുടെ റാംമ്മിൽ 128  ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 9299 രൂപയും ആണ് വിലവരുന്നത് .

പോക്കോയുടെ M2 -10999 രൂപ 

6.53 -inch Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080×2,340 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Gorilla Glass 3  സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു ഈ ഫോണുകളുടെ .മറ്റൊരു സവിശേഷ ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസറുകൾ ആണ് .MediaTek Helio G80  പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ക്വാഡ് പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .13 മെഗാപിക്സൽ  + 8 മെഗാപിക്സൽ (ultra-wide-angle സെൻസറുകൾ ) + 5  മെഗാപിക്സൽ മാക്രോ ക്യാമറ + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 5000 mAhന്റെ (support for 18W fast charging)ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .

6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് മോഡലുകൾക്ക് 10999 രൂപയും & 6 ജിബിയുടെ റാം കൂടാതെ128  ജിബിയുടെ  മോഡലുകൾക്ക് 12 499 രൂപയും ആണ് വില വരുന്നത് .ൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ ഇന്ന്  ഇപ്പോൾ ഓപ്പൺ സെയിലിലൂടെ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.

മോട്ടോയുടെ E7 പ്ലസ് 

6.5 ഇഞ്ചിന്റെ HD പ്ലസ് മാക്സ് വിഷൻ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .Qualcomm Snapdragon 460 (Adreno 610 GPU )ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകൾ പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 10 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ഈ സ്മാർട്ട് ഫോണുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 2 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .4G LTE, Wi-Fi b/g/n, Bluetooth v5.0, GPS/ A-GPS, Micro-USB, കൂടാതെ  3.5mm ഹെഡ് ഫോൺ ജാക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് കൂടിയാണ് .5000mah ന്റെ ബാറ്ററിയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 4 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 9499 രൂപയാണ് വില വരുന്നത് .

റിയൽമിയുടെ നർസോ 20 ഫോണുകൾ 

6.5 ഇഞ്ചിന്റെ Mini-drop ഫുൾ സ്ക്രീൻ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ ഗെയിമുകൾ കളിക്കുന്നവർക്കും വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണ് .അതിനു കാരണം ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G85 പ്രൊസസ്സറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .48  മെഗാപിക്സൽ  പിൻ  ക്യാമറകളും കൂടാതെ 6000mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .3  കാർഡ് സ്ലോട്ടുകൾ ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .

4  ജിബി റാം കൂടാതെ 64   ജിബി സ്റ്റോറേജിലാണ് ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബി 64 ജിബി വേരിയന്റുകൾക്ക് വിപണിയിൽ 10499  രൂപയാണ് വില വരുന്നത് .6000mAhന്റെ (18W Type-C Quick Charge) ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .

Lance Ulanoff
Digit.in
Logo
Digit.in
Logo