20000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളുടെ ലിസ്റ്റ്

20000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളുടെ ലിസ്റ്റ്
HIGHLIGHTS

ഇന്ത്യൻ വിപണിയിൽ ഇപ്പോൾ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ

20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളും

ഇന്ത്യൻ വിപണിയിൽ ഇപ്പോൾ മികച്ച സ്മാർട്ട് ഫോണുകൾ കുറഞ്ഞ വിലയ്ക് ലഭ്യമാക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ നിന്നും 20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളും ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളും നോക്കാം .ഈ ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ നിന്നും വാങ്ങിക്കുവാനും സാധിക്കുന്നതാണ് .

XIAOMI REDMI NOTE 11T 5G

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.6 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ  MediaTek Dimensity 810 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക  സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഡ്യൂവൽ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .50 മെഗാപിക്സൽ + 8 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .

അതുപ്പോലെ തന്നെ ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 5,000mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 33വാട്ടിന്റെ ഫാസ്റ്റ് ചാർജറും  ഈ Redmi Note 11T 5Gസ്മാർട്ട് ഫോണുകൾക്ക് ഒപ്പം ലഭിക്കുന്നതാണ് . വിലയിലേക്കു വരുകയാണെങ്കിൽ 6ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ 16999 രൂപയാണ് വില .വരുന്നത് കൂടാതെ 6ജിബിയുടെ റാം 128 ജിബിയുടെ സ്റ്റോറേജുകളിൽ  വിപണിയിൽ 17999 രൂപയും & 8ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ വേരിയന്റുകൾക്ക് വിപണിയിൽ 19999 രൂപയും ആണ് വില വരുന്നത് .ഇപ്പോൾ 15999 രൂപ മുതൽ ഓഫറിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

LAVA AGNI 5G സ്മാർട്ട് ഫോണുകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  6.78 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിങ്ങിയിരിക്കുന്നത് .കൂടാതെ 90Hz റിഫ്രഷ് റേറ്റും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് 5ജി പ്രോസ്സസറുകളാണ് നൽകിയിരിക്കുന്നത് .octa-core MediaTek Dimensity 810 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .കൂടാതെ Android 11ൽ തന്നെയാണ് ഇതിന്റെയും ഓ എസ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .

64 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനു നൽകിയിരിക്കുന്നു . ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് 5000mAhന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .വില നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ ഫോണുകൾക്ക് 19999 രൂപയാണ് വില വരുന്നത്.

TECNO SPARK 8 PRO സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.8  ഇഞ്ചിന്റെ ഫുൾ  HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത്  .കൂടാതെ 1,080×2,460 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 20.15:9 റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ octa-core MediaTek Helio G85 പ്രോസ്സസറുകളിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത്  .ഈ പ്രോസ്സസറുകൾ ഗെയിമിംഗിനും അനിയോജ്യമായ ഒന്നാണ് .

ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ഡ്യൂവൽ  പിൻ ക്യാമറകളിൽ തന്നെ വിപണിയിൽ എത്തിയിരിക്കുന്നു  .48  മെഗാപിക്സലിന്റെ മെയിൻ ക്യാമറകൾ + 2 മെഗാപിക്സലിന്റെ ക്യാമറകൾ  എന്നിവ പിന്നിലും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകൾ മുന്നിലും നൽകിയിരിക്കുന്നു . ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് 5000mah ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ വരെ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് 512 ജിബി വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

Realme 8s 5ജി സ്മാർട്ട് ഫോണുകൾ 

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 90Hz റിഫ്രഷ് റേറ്റും സൈഡിൽ ഫിംഗർ പ്രിന്റ് സെൻസറുകളും നൽകിയിരിക്കുന്നു .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ സ്റ്റോറേജിലും 8 ജിബിയുടെ റാംമ്മിലും 128 ജിബിയുടെ സ്റ്റോറേജുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഇതിന്റെയും ഓ എസ് പ്രവർത്തനം നടക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ ഏറ്റവും എടുത്തു പറയേണ്ട ഒന്നാണ് ഇതിന്റെ പ്രോസ്സസറുകൾ .MediaTek Dimensity 810 പ്രോസ്സസറുകളിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo