18 ജിബിയുടെ വരെ റാംമ്മിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളുടെ ലിസ്റ്റ്
മികച്ച പെർഫോമൻസിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ
18 ജിബിയുടെ വരെ റാംമ്മിൽ സ്മാർട്ട് ഫോണുകൾ വിപണിയിൽ ലഭ്യമാകുന്നതാണു്
ഇന്ത്യൻ വിപണിയിൽ ഇപ്പോൾ മികച്ച പെർഫോമൻസ് കരുത്തിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അത്തരത്തിൽ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ 12 കൂടാതെ 18 ജിബിയുടെ റാംമ്മിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോണുകളുടെ ലിസ്റ്റ് നോക്കാം .
Asus ROG Phone 5 Ultimate
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.78 ഇഞ്ചിന്റെ FHD+ AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .2,448 x 1,080 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .144Hz ഹൈ റിഫ്രഷ് റേറ്റ് തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് . 2.84GHz Snapdragon 888 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 18 ജിബിയുടെ റാം കൂടാതെ 512 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾ മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 6,000mAhന്റെ ബാറ്ററി കരുത്തിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത് .ഒരു മികച്ച ഗെയിമിംഗ് ഫോൺ കൂടിയാണിത് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 64 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ +13 മെഗാപിക്സൽ + 5 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ 18 ജിബിയുടെ റാം കൂടാതെ 512 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 79999 രൂപയാണ് വില വരുന്നത് .
വിവോയുടെ X70 പ്രൊ പ്ലസ്
ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകൾ തന്നെയാണ് ഇതിന്റെ പ്രധാന ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് .വിവോയുടെ X70 പ്രൊ പ്ലസ് സ്മാർട്ട് ഫോണുകൾ Snapdragon 888+ പ്രോസ്സസറുകളിലും കൂടാതെ വിവോയുടെ X70 പ്രൊ സ്മാർട്ട് ഫോണുകൾ MediaTek Dimensity 1200 പ്രോസ്സസറുകളിലും ആണ് പ്രവർത്തനം നടക്കുന്നത് .ഈ രണ്ടു സ്മാർട്ട് ഫോണുകളും 5ജി സപ്പോർട്ടിൽ തന്നെയാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .വിവോയുടെ X70 Pro ഫോണുകൾക്ക് 50 മെഗാപിക്സൽ + 12 മെഗാപിക്സൽ + 12 മെഗാപിക്സൽ + 8 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .അതുപോലെ Vivo X70 Pro+ ഫോണുകൾക്ക് 50 മെഗാപിക്സൽ + 48 മെഗാപിക്സൽ + 12മെഗാപിക്സൽ + 8മെഗാപിക്സൽ പിൻ ക്യാമറകളും ആണുള്ളത് .വില നോക്കുകയാണെങ്കിൽ വിവോയുടെ X70 Pro ഫോണുകൾക്ക് 46,990 രൂപയാണ് ആരംഭ വില വരുന്നത് .കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകൾക്ക് 49,990 രൂപയും ആണ് വില വരുന്നത് .കൂടാതെ 12 ജിബി റാം Vivo X70 Pro+ ഫോണുകൾക്ക് 79,990 രൂപയും ആണ് വില വരുന്നത് .
OPPO Reno6 Pro 5G
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.55 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080×2,400 പിക്സൽ റെസലൂഷനും ഈ ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ Oppo Reno 6 Pro 5G ഫോണുകൾ 5 ജി സപ്പോർട്ട് ലഭിക്കുന്ന MediaTek Dimensity 1200 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ റാം വേരിയന്റുകൾ വരെ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറയിലേക്ക് വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ ഈ ഫോണുകൾക്ക് 32 മെഗാപിക്സലിന്റെ പഞ്ച് ഹോൾ സെൽഫി ക്യാമറകളും ഈ Oppo Reno 6 Pro 5G ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് 4,500mAhന്റെ ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 65W SuperVOOC 2.0 സപ്പോർട്ട് ആകുന്നതാണ് .12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് ഇത് .
OnePlus Nord 2 × PAC-MAN എഡിഷൻ
ഫീച്ചറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് മികച്ച 5ജി പ്രോസ്സസറുകൾ തന്നെയാണ് നൽകിയിരിക്കുന്നത് .MediaTek Dimensity 1200-AI പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എ ഐ ട്രിപ്പിൾ ക്യാമറകളാണ് ഇതിനു നൽകിയിരിക്കുന്നത് . ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 50 മെഗാപിക്സൽ +8 മെഗാപിക്സൽ + 2 മെഗാപിക്സൽ സെൻസറുകൾ എന്നിവയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് . കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 4,500mAh ന്റെ ബാറ്ററി ലൈഫും അതുപോലെ തന്നെ (supports Warp Charge 65 )ഇതിനു ലഭിക്കുന്നുണ്ട് .
90Hz Fluid AMOLED ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ ഫോണുകൾക്ക് ഡ്യൂവൽ 5G സിം ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ OxygenOS 11.3 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .വില നോക്കുകയാണെങ്കിൽ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറക്കിയ മോഡലുകൾക്ക് വിപണിയിൽ 37999 രൂപയാണ് വില വരുന്നത് .
OnePlus Nord 2
6.43 ഇഞ്ചിന്റെ full-HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080×2,400 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . AMOLED ഡിസ്‌പ്ലേയ്ക്ക് ഒപ്പം തന്നെ 20:9 ആസ്പെക്റ്റ് റെഷിയോയും,90Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Android 11 -based OxygenOS 11 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ MediaTek Dimensity 1200 പ്രൊസസ്സറുകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .മൂന്നു വേരിയന്റുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 12 ജിബിയുടെ റാം 256 ജിബിയുടെ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഗെയിം കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് . ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 50 മെഗാപിക്സൽ +8 മെഗാപിക്സൽ + 2 മെഗാപിക്സൽ സെൻസറുകൾ എന്നിവയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .
സെൽഫിയിലേക്കു വരുകയെണെങ്കിൽ ഈ ഫോണുകൾക്ക് 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 4,500mAh ന്റെ ബാറ്ററി ലൈഫും അതുപോലെ തന്നെ (supports Warp Charge 65 )ഇതിനു ലഭിക്കുന്നുണ്ട് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 27999 രൂപയും കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് Rs. 29,999 രൂപയും കൂടാതെ 12 ജിബി 256 ജിബി വേരിയന്റുകൾക്ക് 34999 രൂപയും ആണ് വില വരുന്നത് .
iQOO Z5 5G 256GB
6.67 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ ഫോണുകൾക്ക്1,080×2,400 പിക്സൽ റെസലൂഷനും ലഭിക്കുന്നതാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകളിൽ 120Hz റിഫ്രഷ് റേറ്റ് കൂടാതെ HDR10 സപ്പോർട്ടും എന്നിവയും ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ iQoo Z5 സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 778G പ്രോസ്സസറുകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .ട്രിപ്പിൾ ക്യാമറകൾ തന്നെ ഈ സ്മാർട്ട് ഫോണുകളിലും നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭ്യമാകുന്നതാണു് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ 5000mAh ന്റെ ബാറ്ററി ലൈഫ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ ഈ ഫോണുകൾക്ക് 44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ലഭ്യമാകുന്നതാണു് .വില നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 23,990 രൂപയും കൂടാതെ 12 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 26,990 രൂപയും ആണ് വില വരുന്നത് .ഒക്ടോബർ ആദ്യം മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ കൂടാതെ iQoo ഒഫീഷ്യൽ വെബ് സൈറ്റുകൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.