ഇന്ത്യൻ വിപണിയിലെ പോപ്പ് അപ്പ് സെൽഫി ക്യാമറ ഫോണുകൾ
ONEPLUS 7T PRO
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.67 ഇഞ്ചിന്റെ AMOLED z ഡിസ്‌പ്ലേയും കൂടാതെ 3120 x 1440 പിക്സൽ റെസലൂഷനും &19.5:9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .HDR10+ സപ്പോർട്ടും വൺപ്ലസ്സിന്റെ പുതിയ മോഡലുകൾക്കുണ്ട് .ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളിൽ തന്നെയാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസ്സറുകൾ തന്നെയാണ് .Qualcomm Snapdragon 855+ SoC പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് അതുപോലെ 12 ജിബിയുടെ റാം McLaren എഡിഷൻ എന്നി രണ്ടു വേരിയന്റുകളും വിപണിയിൽ എത്തിയിരിക്കുന്നു .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഇത് എത്തിയിരിക്കുന്നത് .48 മെഗാപിക്സലിന്റെ Sony IMX586 സെൻസറുകൾ + 8 മെഗാപിക്സലിന്റെ ടെലെഫോട്ടോ ലെൻസ് + 16 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ ലെൻസ് എന്നിവയാണ് ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ .കൂടാതെ 16 മെഗാപിക്സലിന്റെ Sony IMX472 സെൽഫി ക്യാമറകളും ഇതിനുണ്ട് .കൂടാതെ4085mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഫാസ്റ്റ് ചാർജിങ്(Warp Charge 30) തന്നെയാണ് ഇതിനുള്ളത് .
OPPO RENO 10X ZOOM
6.65 ഇഞ്ചിന്റെ ഫുൾ HD പ്ലസ് AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .കൂടാതെ 2340 x 1080പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Gorilla Glass 6 സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ മറ്റൊരു സവിശേഷതയിൽ പറയേണ്ടത് ഇതിന്റെ സിസ്ത് ജനറേഷൻ ഫിംഗർ പ്രിന്റ് സെൻസറുകളാണ് .കൂടാതെ ഗെയിം കളിക്കുന്നവർക്കായി പുതിയ ഗെയിം ബൂസ്റ്റ് 2 എൻജിൻ & ഡോൾബി സപ്പോർട്ടും ഇതിൽ ലഭ്യമാകുന്നതാണു് .കൂടാതെ ഹീറ്റിംഗിനെ പ്രതിരോധിക്കുവാൻ കൂപ്പർ ട്യൂബ് ലിക്വിഡ് കൂളിംഗ് ടെക്നോളജിയും ഇതിനുണ്ട്
ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .48 മെഗാപിക്സലിന്റെ ( Sony IMX586 ) + 8 മെഗാപിക്സലിന്റെ ( secondary sensor ) + 13 മെഗാപിക്സലിന്റെ (periscope telescopic ) ക്യാമറകളാണ് ഇതിനുള്ളത് .കൂടാതെ 16 മെഗാപിക്സലിന്റെ പോപ്പ് അപ്പ് (shark fin pop-up )സെൽഫി ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .മൂന്നു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .4065mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .Qualcomm Snapdragon 855ലാണ് പ്രോസസറുകളുടെ പ്രവർത്തനം .
ASUS 6Z
48 മെഗാപിക്സൽ + 13 മെഗാപിക്സലിന്റെ Sony IMX 586 ക്യാമറകളാണ് ഇതിനുള്ളത് .ഈ ക്യാമറകൾ മുകളിലോട്ടോ ,സെൽഫി ,പിറകിൽ ,സൈഡിൽ ,എല്ലാ ഭാഗത്തുള്ള പിക്ച്ചറുകളും എടുക്കുവാൻ ഈ ഫ്ലിപ്പ് ക്യാമറകൾക്ക് സാധ്യമാകുന്നതാണ് . എന്നാൽ ക്യാമറകൾ മാത്രമല്ല ഇതിന്റെ പ്രോസസറുകളും കൂടാതെ ബാറ്ററികളും മികച്ചത് തന്നെയാണ് നൽകിയിരിക്കുന്നത് .Qualcomm Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
കൂടാതെ 6.4 ഇഞ്ചിന്റെ നാനോ എഡ്ജ് ഡിസ്പ്ലേ & 1080 x 2340 പിക്സൽ റെസലൂഷൻ അതുപോലെ തന്നെ 19.9 ഡിസ്പ്ലേ റെഷിയോ എന്നിവ കാഴ്ചവെക്കുന്നുണ്ട് .ഡിസ്‌പ്ലേകളുടെ സംരക്ഷണത്തിനായി ഗൊറില്ല ഗ്ലാസ് 6 ന്റെ സംരക്ഷണവും ഇതിനു നൽകിയിരിക്കുന്നു .ബാറ്ററികളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5,000mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫ് ആണ് അസൂസ് 6Z കാഴ്ചവെക്കുന്നത് .256 ജിബിയുടെ വേരിയന്റുകൾവരെയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .2 TBവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .
REDMI K20 PRO
6.39 ഇഞ്ചിന്റെ ഫുൾ HD+ AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.5:9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളാണ് ഈ മോഡലുകൾക്കുള്ളത് .രണ്ടു വേരിയന്റുകൾ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു . 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .റാംമ്മിലും പ്രോസസറിലും ഉള്ള വെത്യാസം മാത്രമാണ് രണ്ടു ഫോണുകളും തമ്മിലുള്ളത് .
Qualcomm Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android 9 Pieലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .48 + 13 + 8 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെൽഫി ക്യാമറകളും ആണ് റെഡ്‌മിയുടെ K20 ഫോണുകൾക്കുള്ളത് .4,000mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 18W ചാർജർ ആണ് ഇതിനുള്ളത് .
ഹോണറിന്റെ 9X
6.59 ഇഞ്ചിന്റെ ഫുൾ HD+ LCD ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 3D ഡ്യൂവൽ കർവ്ഡ് പാനലുകൾ ആണ് ഇതിനു നൽകിയിരിക്കുന്നത് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Kirin 710F SoC ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .രണ്ടു വേരിയന്റുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു .4 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ & 6 ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
512 GBവരെ മെമ്മറി കാർഡ് ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .48 മെഗാപിക്സൽ +8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി പോപ്പ് അപ്പ് ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടുകൂടിയുള്ള 4,000 mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ ഫോണുകൾ കാഴ്ചവെക്കുന്നത് .