മികച്ച ഫോട്ടോ & വീഡിയോ റെക്കോർഡിങ് സ്മാർട്ട് ഫോൺ ലിസ്റ്റ്

മികച്ച ഫോട്ടോ & വീഡിയോ റെക്കോർഡിങ് സ്മാർട്ട് ഫോൺ ലിസ്റ്റ്
HIGHLIGHTS

ഇന്ത്യൻ വിപണിയിലെ മികച്ച ക്യാമറ സ്മാർട്ട് ഫോണുകൾ

മികച്ച വീഡിയോ റെക്കോർഡിങ് ചെയ്യുവാൻ സാധിക്കുന്ന ഫോണുകളും

ഇന്ത്യൻ വിപണിയിൽ നിന്നും ഇപ്പോൾ കുറഞ്ഞ ചിലവിൽ വരെ ക്യാമറ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .അത്തരത്തിൽ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭിക്കുന്ന മികച്ച ക്യാമറ ഫോണുകൾ ഏതൊക്കെയാണ് എന്ന് നോക്കാം .

RENO 6&  RENO 6 PRO 5G

ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം ഉറപ്പാക്കുന്നതിന്, സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ ആദ്യ ബൊകെ ഫ്ളെയര്‍ പോര്‍ട്രെയിറ്റ് വീഡിയോ, ആന്റി ഗ്ലെയര്‍ ഗ്ലാസോടു കൂടിയ റെനോ ഗ്ലോ ഡിസൈന്‍, എഐ ഹൈലൈറ്റ് വീഡിയോ എന്നിവയുമായാണ് ഓപ്പോ റെനോ6 സീരീസ് എത്തുന്നത്. മീഡിയടെക് ഡൈമെന്‍സിറ്റി 900 ചിപ്സെറ്റ് കരുത്തുമായെത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ ആണ് ഓപ്പോ റെനോ6 5 ജി. മീഡിയടെക് ഡൈമെന്‍സിറ്റി 1200 ആണ് റെനോ6 പ്രോ 5ജിക്ക് കരുത്താകുന്നത്. 65 വാട്ട് സൂപ്പര്‍വൂക്ക് അതിവേഗ ചാര്‍ജിങ്, കളര്‍ ഒഎസ് 11.3, സ്ലിം ഡിസൈന്‍, ഡോള്‍ബി അറ്റ്ബോസ്  തുടങ്ങിയ സവിശേഷതകളും പുതിയ റിനോ6 സീരിസിനുണ്ട്.  ഇന്‍ഡിസ്പ്ലേ ഫിംഗര്‍പ്രിന്റിലാണ് സുരക്ഷ സംവിധാനം.

ഇരുമോഡലുകളിലും ശക്തമായ എഐ 64 എംപി ക്വാഡ് മെയിന്‍ ക്യാമറയും 32 എംപി സെല്‍ഫി ക്യാമറയുമാണ് ഉള്ളത്. 8 മെഗാപിക്സല്‍ വൈഡ് ആംഗിള്‍ ക്യാമറ, 2എംപി മാക്രോ ക്യാമറ, 2 എംപി മോണോ ക്യാമറ എന്നിവയും റെനോ6 പ്രോ 5ജിയിലുണ്ട്. 8എംപി അള്‍ട്രാ വൈഡ് ലെന്‍സിനൊപ്പം 2എംപി മാക്രോ ക്യാമറയാണ് റെനോ6 5ജിക്ക്. നിറങ്ങള്‍ കൂടുതല്‍ കൃത്യമായി പിടിച്ചെടുക്കാന്‍ കഴിയുന്ന പ്രത്യേക കളര്‍ ടെംപറേച്ചര്‍ സെന്‍സര്‍, എഐ പോര്‍ട്രെയിറ്റ് വീഡിയോ സംവിധാനം, ഫോക്കസ് ട്രാക്കിങ്, ഫല്‍ഷ് സ്നാപ്ഷോട്ട്, എഐ പാലെറ്റ്, സൊലൂപ് സ്മാര്‍ട്ട വീഡിയോ എഡിറ്റര്‍ എന്നിവയാണ് ഇരുമോഡലുകളുടെയും ഈ വിഭാഗത്തിലെ മറ്റു സവിശേഷതകള്‍.

IQOO 9 PRO 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.78 ഇഞ്ചിന്റെ  E5 LTPO 2 sAMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  Snapdragon 8 Gen1 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ 12 ജിബിയുടെ റാം & 256  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .

മറ്റൊരു സവിശേഷത ഇതിന്റെ ഓ എസ ആണ് .Android 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകൾ ഇതിനു നൽകിയിരിക്കുന്നു .50 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 50  മെഗാപിക്സലിന്റെ അൾട്രാ വൈഡ്  ലെൻസുകൾ + 16 മെഗാപിക്സൽ  ലെൻസുകൾ എന്നിവയാണ് ഇതിനു പിന്നിൽ നൽകിയിരിക്കുന്നത് .16 എംപി സെൽഫിയും ലഭിക്കുന്നതാണ് .

VIVO X70 PRO & X70 PRO+

ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകൾ തന്നെയാണ് ഇതിന്റെ പ്രധാന ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് .വിവോയുടെ X70 പ്രൊ പ്ലസ് സ്മാർട്ട് ഫോണുകൾ Snapdragon 888+ പ്രോസ്സസറുകളിലും കൂടാതെ വിവോയുടെ X70 പ്രൊ സ്മാർട്ട് ഫോണുകൾ MediaTek Dimensity 1200 പ്രോസ്സസറുകളിലും ആണ് പ്രവർത്തനം നടക്കുന്നത് .ഈ രണ്ടു സ്മാർട്ട് ഫോണുകളും 5ജി സപ്പോർട്ടിൽ തന്നെയാണ് വിപണിയിൽ എത്തിയിരിക്കുന്നത് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .വിവോയുടെ  X70 Pro ഫോണുകൾക്ക് 50 മെഗാപിക്സൽ + 12 മെഗാപിക്സൽ + 12 മെഗാപിക്സൽ + 8 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .അതുപോലെ Vivo X70 Pro+ ഫോണുകൾക്ക് 50 മെഗാപിക്സൽ  + 48 മെഗാപിക്സൽ + 12മെഗാപിക്സൽ  + 8മെഗാപിക്സൽ പിൻ ക്യാമറകളും ആണുള്ളത് .മികച്ച വീഡിയോ അനുഭവം കാഴ്ചവെക്കുന്ന ഒരു ഫോൺ കൂടിയാണിത് .

XIAOMI MI 10i 

6.67   ഇഞ്ചിന്റെ വാട്ടർഡ്രോപ് Notch ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മുന്നിലും പിന്നിലും Corning Gorilla Glass 5   ന്റെ സംരക്ഷണവും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 2400 x 1080 FHD+ പിക്സൽ റെസലൂഷനും  അതുപോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകൾ ആണ് .Qualcomm Snapdragon 750G (Advanced Qualcomm Kryo 570 cores ) ലാണ് ഈ ഫോണുകളുടെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് .

ഈ സ്മാർട്ട് ഫോണുകൾ 108 മെഗാപിക്സൽ പിൻ ക്യാമറകളിൽ ആണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .108 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് ഷവോമിയുടെ ഈ  5ജി  മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .കൂടാതെ 4820mAhന്റെ )(33W fast charger in-box )ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo