ഒരു രൂപപോലും കൊടുക്കണ്ട ;ലാവ അഗ്നി 5ജി ഫോണുകൾ വാങ്ങിക്കാം
ഇന്ത്യൻ ലഭിക്കുന്ന ഒരു മിഡ് റേഞ്ച് 5ജി ഫോൺ ആണ് ലാവ അഗ്നി 5ജി
ഇപ്പോൾ ഈ ഫോണുകൾ സൗജന്യമായി ഉപഭോക്താക്കൾക്ക് ലഭിക്കുന്നു
റിയൽമിയുടെ 8 എസ് എന്ന സ്മാർട്ട് ഫോൺ എക്സ്ചേഞ്ച് ചെയ്താൽ ഇത് ലഭിക്കും
ലാവയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരു 5ജി സ്മാർട്ട് ഫോൺ ആയിരുന്നു ലാവയുടേ അഗ്നി എന്ന സ്മാർട്ട് ഫോണുകൾ .20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോണുകൾ കൂടിയാണിത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾക്ക് ഒരു വിചിത്ര ഓഫർ ആണ് ലാവ പ്രഖ്യാപിച്ചിരിക്കുന്നത് .അതായത് റിയൽമിയുടെ 8 എസ് എന്ന സ്മാർട്ട് ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് ലാവയുടെ അഗ്നി 5ജി എന്ന സ്മാർട്ട് ഫോണുകൾ നൽകും എന്നാണ് ഓഫറുകളാണ് ഇപ്പോൾ ഒഫീഷ്യൽ ട്വിറ്റർ വഴി അറിയിച്ചിരിക്കുന്നത് .ജനുവരി 7 വരെയാണ് ഈ ഓഫറുകൾ ലഭ്യമാകുക .
LAVA AGNI 5G സ്മാർട്ട് ഫോണുകൾ
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.78 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിങ്ങിയിരിക്കുന്നത് .കൂടാതെ 90Hz റിഫ്രഷ് റേറ്റും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് 5ജി പ്രോസ്സസറുകളാണ് നൽകിയിരിക്കുന്നത് .
octa-core MediaTek Dimensity 810 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .കൂടാതെ Android 11ൽ തന്നെയാണ് ഇതിന്റെയും ഓ എസ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .
64 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനു നൽകിയിരിക്കുന്നു . ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് 5000mAhന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .വില നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ ഫോണുകൾക്ക് 19999 രൂപയാണ് വില വരുന്നത്.
The wait is over! Exchange your Realme 8s for free with India’s first 5G smartphone AGNI. The last date to register is 7th January 2022.
Register here: https://t.co/X2zB7CjwE1
T&C Apply#ChooseASide
Offer valid till stocks last.#LavaMobiles #ProudlyIndian #AGNI5G pic.twitter.com/fZkO1g14V4
— Lava Mobiles (@LavaMobile) January 3, 2022