15000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന മികച്ച 5 സ്മാർട്ട് ഫോണുകൾ

Updated on 27-Aug-2019

നിലവിൽ ഇന്ത്യൻ വിപണിയിൽ ഒരുപാടു ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ലഭ്യമാക്കുന്നുണ്ട് .അതിൽ ഏറ്റവും ആദ്യം തന്നെ എടുത്തു പറയേണ്ടത് റിയൽമിയുടെ 5 പ്രൊ മോഡലുകളാണ് .ബഡ്ജറ്റ് റെയിഞ്ചിൽ ഇപ്പോൾ ക്യാമറ സ്മാർട്ട് ഫോണുകൾ ലഭ്യമാക്കുന്നുണ്ട് .ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന മികച്ച 5 ക്യാമറ സ്മാർട്ട് ഫോണുകൾ ഏതൊക്കെയെന്നു ഇവിടെ നിന്നും നോക്കാം .

1.ഷവോമിയുടെ MI A3

ഡിസ്‌പ്ലേയുടെ സവിശേഷതകൾ; 6.08 ഇഞ്ചിന്റെ  HD+ AMOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .കൂടാതെ വാട്ടർ ഡ്രോപ്പ് notch & 19.5:9 കൂടാതെ  Corning Gorilla Glass 5 ന്റെ പ്രൊട്ടക്ഷൻ എന്നിവയും ഇതിനുണ്ട് .കൂടാതെ 720×1560 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Snapdragon 665 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ പുതിയ Android 9 Pie ൽ തന്നെയാണ് Mi A3 സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ,4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ 256 ജിബിവരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് .ട്രിപ്പിൾ പിൻ ക്യാമറകൾ മാത്രമാണ് ഈ ഫോണുകളുടെ പ്രധാന ആകർഷണം .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .12MP+20MP ക്യാമറകൾ ആയിരുന്നു Mi A2 ഫോണുകൾക്ക് നൽകിയിരുന്നത് .

2.HTCയുടെ WILDFIRE X

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ,6.22 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1520 x 720 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകൾ പ്രവർത്തിക്കുന്നത് Helio P22 ലാണ് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ  Android 9 Pieൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .3,300mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

ട്രിപ്പിൾ പിൻ ക്യാമറകളാണ് ഇതിനുള്ളത് .12 മെഗാപിക്സലിന്റെ മെയിൻ ക്യാമറ + 8 മെഗാപിക്സലിന്റെ ലെൻസ് 2X ഒപ്റ്റിക്കൽ സൂം +5 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറുകൾ എന്നിവയാണുള്ളത് .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .

3.മോട്ടോ വൺ ആക്ഷൻ 

 6.3-ഇഞ്ചിന്റെ സിനിമ വിഷൻ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .1080×2520 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക്  21:9 ഡിസ്‌പ്ലേ റെഷിയോയും നൽകിയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടതും ഇതിന്റെ ക്യാമറ ആക്ഷൻ  തന്നെയാണ് .മോട്ടോറോളയുടെ തന്നെ മോട്ടോ വൺ വിഷൻ എന്ന ഫോണുകൾക്ക് സമാനമായ സവിഷശതകൾ തന്നെയാണ് ഇതിനു നൽകിയിരിക്കുന്നത് .

ആൻഡ്രോയിഡിന്റെ വൺ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ സാംസങ്ങിന്റെ പ്രോസസറുകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .സാംസങ്ങിന്റെ Exynos 9609  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഒരു വേരിയന്റ് മാത്രമാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിലാണ് ഇത് എത്തിയിരിക്കുന്നത് .മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ട്രിപ്പിൾ പിൻ ക്യാമറകളാണ് ഇതിനുള്ളത് .12 മെഗാപിക്സൽ + 16 മെഗാപിക്സൽ +5 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 12 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .കൂടാതെ ഫാസ്റ്റ് ചാർജിങ് തന്നെയാണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് . 

4.റിയൽമി 5 പ്രൊ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.30  ഇഞ്ചിന്റെ ഫുൾ HD+ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ   19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ഡ്യു ഡ്രോപ്പ് Notch ആണ് ഇതിനുള്ളത് .1080×2340 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass 5 നൽകിയിരിക്കുന്നു .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ snapdragon 712  AIE ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .48 മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാലു   പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .റെഡ്‌മിയുടെ നോട്ട് 7 പ്രൊ മോഡലുകളെ വെല്ലാൻ തന്നെയാണ് റിയൽമിയുടെ ഈ 48 മെഗാപിക്സൽ ബഡ്ജറ്റ് ക്യാമറ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് എന്നതിൽ യാതൊരു സംശയവും വേണ്ട .

5.വിവോയുടെ Z1 പ്രൊ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ,6.53 ഇഞ്ചിന്റെ FHD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ പഞ്ചു ഹോൾ ഡിസ്‌പ്ലേയാണ് വിവോയുടെ ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ Snapdragon 712 AIEപ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 9 പൈയിൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

മൂന്നു വേരിയന്റുകൾ വിപണിയിൽ എത്തുന്നതാണ് .4 ജിബിയുടെ റാംമ്മിൽ & 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ & 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ അതുപോലെ തന്നെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .16 + 8 + 2 മെഗാപിക്സലിന്റെ റിയർ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് VIVO Z1PRO സ്മാർട്ട് ഫോണുകൾക്കുള്ളത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :