പുതുവർഷത്തിൽ 15000 രൂപയ്ക്ക് താഴെ ലഭിക്കുന്ന 5 മികച്ച ക്യാമറ ഫോണുകൾ

പുതുവർഷത്തിൽ 15000 രൂപയ്ക്ക് താഴെ ലഭിക്കുന്ന 5 മികച്ച ക്യാമറ ഫോണുകൾ
HIGHLIGHTS

15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ

ക്യാമറകൾക്ക് മുൻഗണന നൽകികൊണ്ട് വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ നോക്കാം

ഇന്ത്യൻ വിപണിയിൽ നിലവിൽ മികച്ച സ്മാർട്ട് ഫോണുകൾ ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്നുണ്ട് .അതും 15000 രൂപയ്ക്ക് താഴെ മികച്ച ക്യാമറ സ്മാർട്ട് ഫോണുകൾ 64 മെഗാപിക്സൽ ക്യാമറകളിൽ വരെ ലഭിക്കുന്നതാണ് .അത്തരത്തിൽ 15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ക്യാമറ സ്മാർട്ട് ഫോണുകളുടെ ലിസ്റ്റ് നോക്കാം .

റിയൽമിയുടെ 7ഐ -ഫീച്ചറുകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ  6.5 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 720×1,600 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ സംരക്ഷണത്തിന് കോർണിങ് ഗൊറില്ല ഗ്ലാസ് ഇതിനുണ്ട് .സ്നാപ്ഡ്രാഗന്റെ പ്രോസ്സസറുകളിൽ ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് . octa-core Snapdragon 662 പ്രോസ്സസറുകളിലാണ് പ്രവർത്തനം .

ക്വാഡ് ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും Realme 7ഐ എന്ന സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ഇപ്പോൾ 4  ജിബിയുടെ രണ്ടു  വേരിയന്റ് മാത്രമാണ് പുറത്തിറങ്ങിയിരിക്കുന്നത് .4  ജിബിയുടെ റാം കൂടാതെ 64 & 128 ജിബിയുടെ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നു .

ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .Wi-Fi, LTE, Bluetooth 5.0, NFC, GPS/ A-GPS,USB Type-C എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററികൂടിയാണ് .5,000mAhന്റെ (18W fast charging )ബാറ്ററിയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .11999 രൂപ മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

MICROMAX IN NOTE 1-ഫീച്ചറുകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 6.67 ഇഞ്ചിന്റെ (Full HD+ IPS Infinity Display )പഞ്ച് ഹോൾ ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ MediaTek Helio G85 (MT6769V/CZ) ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകളുടെ പ്രവർത്തനം നടക്കുന്നത് .അതുപോലെ Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 4 ജിബിയുടെ റാം ,128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരുന്നു .എടുത്തു പറയേണ്ടേ മറ്റൊരു സവിശേഷത ഇതിന്റെ ക്യാമറകൾ തന്നെയാണ് .48MP + 5MP + 2MP + 2MP പിൻ ക്യാമറകളും അതുപോലെ തന്നെ  16 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

5000 mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്കുണ്ട് .കൂടാതെ 18W ഫാസ്റ്റ് ചാർജിങും സപ്പോർട്ട് ലഭിക്കുന്നതാണ് .4G VOLTE, 4G, 3G, 2G,ഫിംഗർ പ്രിന്റ് സെൻസറുകൾ ,റിവേഴ്‌സ് ചാർജിങ് എന്നിവ ഈ ഫോണുകളുടെ മറ്റു സവിശേഷതകളാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 4 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ ഫോണുകൾക്ക് 10999 രൂപയും കൂടാതെ 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 12499 രൂപയും ആണ് വില വരുന്നത് .

REALME 7 സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകൾ 

6.5 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080×2,400 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 20:9 ആസ്പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass 3 പ്രൊട്ടക്ഷനും നൽകിയിരിക്കുന്നു .പ്രോസ്സസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ octa-core MediaTek Helio G95  ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡ് 10 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് & 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .റിയൽമിയുടെ 7 സ്മാർട്ട് ഫോണുകൾക്ക് ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ  Sony IMX682 പ്രൈമറി സെൻസറുകൾ + 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറുകൾ + 2 മെഗാപിക്സൽ മോണോ ക്രോം സെൻസറുകൾ + 2 മെഗാപിക്സൽ മാക്രോ സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .

സെൽഫിയിലേക്കു വരുകയാണെങ്കിൽ 16 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് . 5,000mAhന്റെ (30W Dart Charge fast charging) ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം ,64 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 14999 രൂപയും കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകൾക്ക് 16999 രൂപയും ആണ് വില വരുന്നത് .

റെഡ്മി നോട്ട് 9 പ്രൊ 

6.67  ഇഞ്ചിന്റെ പഞ്ച് ഹോൾ ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മുന്നിലും പിന്നിലും Corning Gorilla Glass v5 ന്റെ സംരക്ഷണവും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകൾ ആണ് .Qualcomm Snapdragon 720G ( Adreno A618 @750MHz GPU) ലാണ് ഈ ഫോണുകളുടെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് .

4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ മുതൽ  6  ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിലാണ് എത്തിയിരിക്കുന്നത് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് ഷവോമിയുടെ റെഡ്മി നോട്ട് 9 മാക്സ്  മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .48  മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് ഷവോമി റെഡ്മി നോട്ട് 9 പ്രൊ  സ്മാർട്ട് ഫോണുകൾക്കുള്ളത് .

റെഡ്മി നോട്ട് 9 പ്രൊ  മാക്സ് ഫോണുകൾക്ക് 48  മെഗാപിക്സൽ + 8 മെഗാപിക്സൽ + 5  മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും കൂടാതെ 16    മെഗാപിക്സലിന്റെ സെൽഫിയും ഇതിനുണ്ട് .ഇത്തവണ ബാറ്ററികൾക്കും മുൻഗണന നൽകിയിരിക്കുന്നു .5020 mAh ന്റെ ബാറ്ററിയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ  18W ന്റെ ഫാസ്റ്റ് ചാർജിങ് ഇത് സപ്പോർട്ട് ചെയ്യുന്നതാണ് .റെഡ്മി നോട്ട് 9 പ്രൊ  ഫോണുകളുടെ വില ആരംഭിക്കുന്നത് 13999 രൂപ മുതലാണ് .  

MOTO G9 POWER-സവിശേഷതകൾ 

 6.8 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 1640 x 720 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളെക്കുറിച്ചു  നോക്കുകയാണെങ്കിൽ Qualcomm Snapdragon 662 ലാണ്(Adreno 610 GPU )  ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ഈ ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് 

.മൈക്രോ എസ് ഡി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .Android 10 ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളാണ് Moto G9 Power ഫോണുകൾക്ക് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ പ്രൈമറി സെൻസറുകൾ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16  മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .കൂടാതെ 6,000mAh ന്റെ (supports 20W fast charging  ) ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 11999 രൂപയാണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo