ബഡ്ജറ്റ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ 5 ഫോണുകൾ

ബഡ്ജറ്റ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ 5 ഫോണുകൾ
HIGHLIGHTS

റിയൽമിയുടെ C3 

6.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .720 x 1560ന്റെ പിക്സൽ റെസലൂഷൻ റിയൽമിയുടെ C3 സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 19.9 ഡിസ്പ്ലേ ആസ്പെക്റ്റ് റെഷിയോയും ഈ മോഡലുകളുടെ ഡിസ്പ്ലേ നൽകുന്നുണ്ട് .ഗെയിമുകൾ കളിക്കുന്നവർക്കും കൂടാതെ പബ്‌ജി ഗെയിമുകൾ കളിക്കുന്നതിനു ബഡ്ജറ്റ് റെയിഞ്ചിൽ Mediatek Helio G70 പ്രൊസസ്സറുകളിലാണ് റിയൽമിയുടെ C3 എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .

രണ്ടു വേരിയന്റുകൾ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .3ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ & 4 ജിബിയുടെ റാം,മ്മിൽ കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മെമ്മറി കാർഡ് മുഖേന മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് Android 10 ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .ബഡ്ജറ്റ് റെയിഞ്ചിൽ ആൻഡ്രോയിഡിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഇതിൽ ലഭിക്കുന്നത് .

ഡ്യൂവൽ ക്യാമറകൾ ആണ് റിയൽമിയുടെ C3 മോഡലുകൾക്കുള്ളത് .12 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് . അതുപോലെ തന്നെ ബഡ്ജറ്റ് റെയിഞ്ചിൽ വരുന്ന ഈ ഫോണുകളിൽ സ്ലോ മോഷൻ വീഡിയോ റെക്കോർഡിങ് സംവിധാനവും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .5000mah ന്റെ വലിയ ബാറ്ററി ലൈഫും ഇതിനുണ്ട് . റെഡ് കൂടാതെ ബ്ലൂ എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

റിയൽമിയുടെ 5ഐ-വില 8999 രൂപ 

4  പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .12  മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാലു   പിൻ ക്യാമറകളും കൂടാതെ 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളിൽ 4 ക്യാമറകൾ പുറത്തിറക്കുന്ന  സ്മാർട്ട് ഫോൺ കൂടിയാണ് റിയൽമി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന റിയൽമി 5ഐ   മോഡലുകൾ .

റിയൽമിയുടെ 5s 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.5  ഇഞ്ചിന്റെ ഫുൾ HD+ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ഡ്യു ഡ്രോപ്പ് Notch ആണ് ഇതിനുള്ളത് .720×1600 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass  നൽകിയിരിക്കുന്നു .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 665 AIE ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

4  പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .48 മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാലു   പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകളിൽ 4 ക്യാമറകൾ പുറത്തിറക്കുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ കൂടിയാണ് റിയൽമി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന റിയൽമി 5S  മോഡലുകൾ .

MOTOROLA ONE ACTION

6.3-ഇഞ്ചിന്റെ സിനിമ വിഷൻ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .1080×2520 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക്  21:9 ഡിസ്‌പ്ലേ റെഷിയോയും നൽകിയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടതും ഇതിന്റെ ക്യാമറ ആക്ഷൻ  തന്നെയാണ് .മോട്ടോറോളയുടെ തന്നെ മോട്ടോ വൺ വിഷൻ എന്ന ഫോണുകൾക്ക് സമാനമായ സവിഷശതകൾ തന്നെയാണ് ഇതിനു നൽകിയിരിക്കുന്നത് .

ആൻഡ്രോയിഡിന്റെ വൺ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ സാംസങ്ങിന്റെ പ്രോസസറുകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .സാംസങ്ങിന്റെ Exynos 9609  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഒരു വേരിയന്റ് മാത്രമാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിലാണ് ഇത് എത്തിയിരിക്കുന്നത് .മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ്.

SAMSUNG GALAXY M30

6.4 ഇഞ്ചിന്റെ സൂപ്പർ അമലോഡ് FHDപ്ലസ് ഇൻഫിനിറ്റി U ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്  .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് . ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി മോഡലുകളാണ് എത്തിയിരിക്കുന്നത് .
 
 Exynos 7904 പ്രോസസറിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .സാംസങ്ങ് ഗാലക്സി M20 മോഡലുകൾക്ക് നൽകിയിരിക്കുന്ന ഒരേ പ്രോസസറുകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Pie ൽ തന്നെയാണ് ഈ മോഡലുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .

13 + 5 + 5 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 5000Mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo