വെറും 4999 രൂപയ്ക്ക് ഇതാ സ്മാർട്ട് ഫോണുകൾ പുറത്തിറക്കി

വെറും 4999 രൂപയ്ക്ക് ഇതാ സ്മാർട്ട് ഫോണുകൾ പുറത്തിറക്കി
HIGHLIGHTS

Itel പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

4999 രൂപയ്ക്കും സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

ബഡ്ജറ്റ് റെയിഞ്ചിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ കൂടി ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു .Itel A25 പ്രൊ കൂടാതെ ഐടെൽ A48 എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .4999 രൂപ മുതൽ ആണ് ഈ സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും കൂടാതെ itel ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഐറ്റെലിന്റെ  A25 Pro

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 5.0 ഇഞ്ചിന്റെ HD IPS ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1.4 GHz Quad Core പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ ഈ സ്മാർട്ട് ഫോണുകൾക്ക് Android Pie (Go Edition) ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് നൽകിയിരിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 1  ജിബിയുടെ റാം കൂടാതെ 16  ജിബി സ്റ്റോറേജിൽ വാങ്ങിക്കാവുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ 5 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 2 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനു നൽകിയിരിക്കുന്നത് .കൂടാതെ 3020 mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ മറ്റൊരു സവിശേഷത എടുത്തു പറയേണ്ടത് ഇതിന്റെ ഫേസ് അൺലോക്ക് സംവിധാനമാണ് .4999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം .

ഐറ്റെലിന്റെ  A48 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.1  ഇഞ്ചിന്റെ HD IPS ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1.4 GHz Quad Core പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ ഈ സ്മാർട്ട് ഫോണുകൾക്ക് Android v10 (Q)
 ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് നൽകിയിരിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 2  ജിബിയുടെ റാം കൂടാതെ 32   ജിബി സ്റ്റോറേജിൽ വാങ്ങിക്കാവുന്നതാണ് .5999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം .

 

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo