6000mah ബാറ്ററിയിൽ 7500 രൂപയ്ക്ക് ലഭിക്കുന്ന ഫോണുകൾ

Updated on 22-Mar-2022
HIGHLIGHTS

ബഡ്ജറ്റ് റെയ്ഞ്ചിൽ ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക്

രു സ്മാർട്ട് ഫോൺ ആണ് Infinix Smart 5 എന്ന സ്മാർട്ട് ഫോണുകൾ

ബഡ്ജറ്റ് റെയ്ഞ്ചിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് Infinix Smart 5 എന്ന സ്മാർട്ട് ഫോണുകൾ .7499 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ നിലവിലത്തെ വില വരുന്നത് .6000mah ന്റെ ബാറ്ററി കരുത്തിൽ എത്തിയ ഫോൺ കൂടിയാണിത് .

Infinix Smart 5 പ്രധാന സവിശേഷതകൾ

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 6.82 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .കൂടാതെ 1600 x 720 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 20.5:9 ആസ്പെക്റ്റ് റെഷിയോയും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ MediaTek’s Helio G25 പ്രോസ്സസറുകളിലാണ്  Infinix Smart 5  ഫോണുകളുടെ പ്രോസസ്സർ പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ 2  ജിബിയുടെ റാം കൂടാതെ 32  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ മെമ്മറി കാർഡ് മുഖേന വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ 13 മെഗാപിക്സൽ + ഡെപ്ത് സെൻസറുകൾ (Custom Bokeh, AI HDR, AI 3D Beauty, Panorama, AR Animoji, AI 3D Body Shaping ) എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും Infinix Smart 5  ഫോണുകൾക്ക് നൽകിയിരിക്കുന്നു .

ഈ ഫോണുകളുടെ ഫീച്ചറുകൾ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .6000mah ബാറ്ററി കരുത്തിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ  Android 10 Go Edition ൽ ആണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .4G VOLTE, 4G, 3G, 2G
എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഈ ഫോണുകൾക്ക് വിപണിയിൽ 7499 രൂപയാണ് വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :