10000 രൂപയ്ക്ക് താഴെ 6000mAh ബാറ്ററിയിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ

Updated on 10-Aug-2020
HIGHLIGHTS

ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന മികച്ച ബാറ്ററി സ്മാർട്ട് ഫോണുകൾ

10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോണുകളും

INFINIX SMART 4 PLUS ;7999 രൂപ ,ഫ്ലിപ്പ്കാർട്ടിൽ

6.82 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്.കൂടാതെ 720×1,640 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 20:5:9 ആസ്പെക്റ്റ് റെഷിയോയും കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസ്സറുകൾ പ്രവർത്തനം നടക്കുന്നത് octa-core MediaTek Helio A25 ലാണ് .കൂടാതെ Android 10-based XOS 6.2 ൽ തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .

ഇപ്പോൾ Infinix Smart 4 പ്ലസ് ഫോണുകളുടെ ഒരു വേരിയന്റ് മാത്രമ്മമാണ് വിപണിയിൽ എത്തിയിരിക്കുന്നത് .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മെമ്മറി കാർഡ് ഉപയോഗിച്ച് 256 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഈ സ്മാർട്ട് ഫോണുകളുടെ വലിയ ബാറ്ററി ലൈഫ് തന്നെയാണ് .6000 mah ന്റെ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .

TECNO SPARK 6 AIR-7999 രൂപ ആമസോണിൽ

ഡിസ്പ്ലേ തന്നെയാണ് ഈ മോഡലുകളുടെ പ്രധാന സവിശേഷത .7 ഇഞ്ചിന്റെ HD+ TFT TDDI  ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത് .കൂടാതെ 720×1640 പിക്സൽ റെസലൂഷനും ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 20.5:9 ആസ്പെക്റ്റ് റെഷിയോയും ഈ ഫോണുകൾക്കുണ്ട് .അടുത്തതായി ഇതിൽ പറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് .ആൻഡ്രോയിഡ് 10  ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

കൂടാതെ 2GHz MediaTek Helio A22 quad core  പ്രൊസസ്സറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 2 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഈ മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ക്വാഡ് പിൻ ക്യാമറകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 + 2  മെഗാപിക്സലിന്റെ ഡ്യൂവൽ  പിൻ ക്യാമറകളും കൂടാതെ 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും TECNO Spark 6 Air എന്ന സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .അതുപോലെ തന്നെ 6000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട്.ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് 7999 രൂപയാണ് .

REALME C15 -Upcoming(10000രൂപ റെയിഞ്ചിൽ പ്രതീഷിക്കുന്നു )

6.5 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് (waterdrop notch ) ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 1600 x 720 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .സംരക്ഷത്തിനു ഈ ഫോണുകൾക്ക് Gorilla Glass നൽകിയിരിക്കുന്നു .പ്രോസാറുകളുടെ കാര്യം പറയുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് MediaTek Helio G35 octa-core  പ്രൊസസ്സറുകളാണ് നൽകിയിരിക്കുന്നത് . 209 ഗ്രാം ഭാരമാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ വരെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരുന്നു .കൂടാതെ Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഗെയിം കളിക്കുന്നതിനു അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .PowerVR ഗ്രാഫിക്സ് സപ്പോർട്ട് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .Realme C15 ഫോണുകൾക്ക് ക്വാഡ് ക്യാമറകളാണ് നൽകിയിരിക്കുന്നത് .

13 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറകൾ + 2 മെഗാപിക്സൽ monochrome ക്യാമറകൾ + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .6,000mAh ന്റെ (18W fast charging out-of-the-box) ബാറ്ററിയിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :