മികച്ച ബാറ്ററി ലൈഫിൽ 10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ

മികച്ച ബാറ്ററി ലൈഫിൽ 10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ
HIGHLIGHTS

ഇന്ത്യൻ വിപണിയിൽ ലഭിക്കുന്ന മികച്ച ബാറ്ററി സ്മാർട്ട് ഫോണുകാൾ

6000mah ബാറ്ററിയിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

10000 രൂപ റെയിഞ്ചിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാവുന്നതാണ്

Tecno Spark Power 2 എയർ -6000MAH ബാറ്ററി

7  ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്.കൂടാതെ 720×1,640 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 20:5:9 ആസ്പെക്റ്റ് റെഷിയോയും കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസ്സറുകൾ പ്രവർത്തനം നടക്കുന്നത് 2GHz MediaTek Helio A22 quad-core പ്രോസ്സസറുകളിലാണ് .കൂടാതെ Android 10 ൽ തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .

3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മെമ്മറി കാർഡ് ഉപയോഗിച്ച് 256 ജിബി വരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഈ സ്മാർട്ട് ഫോണുകളുടെ വലിയ ബാറ്ററി ലൈഫ് തന്നെയാണ് .6000 mah ന്റെ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .കൂടാതെ പിന്നിലായാണ് ഈ സ്മാർട്ട് ഫോണുകൾക്ക് ഫിംഗർ പ്രിന്റ് സെൻസറുകൾ നൽകിയിരിക്കുന്നത് .

ക്വാഡ്  പിൻ ക്യാമറകളിലാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു . Bluetooth v5, 4G LTE, Wi-Fi 802.11 b/g/n/ac എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .8499 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത് .

റെഡ്മി 9ഐ-5000mah ന്റെ ബാറ്ററി 

ഈ സ്മാർട്ട് ഫോണുകൾ 6.53  -IPS HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത്  .കൂടാതെ 1600 x 720 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass ഇതിനു ലഭിക്കുന്നതാണ്  .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസറുകൾMediaTek Helio G25 ലാണ് പ്രവർത്തിക്കുന്നത് .കൂടാതെ  Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

മികച്ച ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5000mah ന്റെ ബാറ്ററി കരുത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 10W ഫാസ്റ്റ് ചാർജിങും സപ്പോർട്ട് ആണ് .  ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 4  ജിബിയുടെ റാം ,128 ജിബി സ്റ്റോറേജുകളിൽ വരെ പുറത്തിറങ്ങിയിരുന്നു .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് ഫേസ് അൺലോക്കിങ് സപ്പോർട്ടും ലഭ്യമാകുന്നതാണു് .

കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച്  മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .റെഡ്മി നോട്ട് 9ഐ സ്മാർട്ട് ഫോണുകൾക്ക് സിംഗിൾ  പിൻ ക്യാമറകളായിരിക്കും ലഭിക്കുക .13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 എംപി സെൽഫി ക്യാമറകളും ഷവോമിയുടെ ഈ പുതിയ സ്മാർട്ട് ഫോണുകളിൽ ലഭിക്കുന്നതായിരിക്കും .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 4 ജിബിയുടെ റാംമ്മിൽ കൂടാതെ 64  ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 8299 രൂപയും കൂടാതെ 4  ജിബിയുടെ റാംമ്മിൽ 128  ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 9299 രൂപയും ആണ് വിലവരുന്നത് .

റിയൽമി C11-5000MAH ബാറ്ററി

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ  സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഡ്യൂവൽ പിൻ ക്യാമറകളാണ് Realme C11 എന്ന സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ( f/2.4 lens for portrait photography)പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .

 Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് വലിയ ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .5000mAhന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .7499 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് .

Gionee Max-5,000mAhന്റെ ബാറ്ററി 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ  6.1 ഇഞ്ചിന്റെ  HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 720×1,560 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ octa-core Unisoc 9863A ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകളുടെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജ് ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .

മെമ്മറി കാർഡ് ഉപയോഗിച്ച് 256 ജിബി വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറകളാണ് Gionee Max- സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ മെയിൻ ക്യാമറകൾ കൂടാതെ ഡെപ്ത് സെൻസറുകൾ പിന്നിലും അതുപോലെ തന്നെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും Gionee Max എന്ന സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .

ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5,000mAhന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .4G LTE, Wi-Fi, Bluetooth 4.2, GPS/ A-GPS, a 3.5mm ഹെഡ് ഫോൺ ജാക്ക് എന്നിവ ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകളാണ് .2 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 5999 രൂപയാണ് വിപണിയിൽ വില വരുന്നത് .

REALME NARZO 20 -6000mAh ബാറ്ററി 

6.5 ഇഞ്ചിന്റെ Mini-drop ഫുൾ സ്ക്രീൻ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ ഗെയിമുകൾ കളിക്കുന്നവർക്കും വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണ് .അതിനു കാരണം ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G85 പ്രൊസസ്സറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .48  മെഗാപിക്സൽ  പിൻ  ക്യാമറകളും കൂടാതെ 6000mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .3  കാർഡ് സ്ലോട്ടുകൾ ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .

4  ജിബി റാം കൂടാതെ 64   ജിബി സ്റ്റോറേജിലാണ് ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബി 64 ജിബി വേരിയന്റുകൾക്ക് വിപണിയിൽ 10499  രൂപയാണ് വില വരുന്നത് .6000mAhന്റെ (18W Type-C Quick Charge) ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo