6000,7000,10000 mAh ബാറ്ററിയിൽ എത്തിയ സ്മാർട്ട് ഫോണുകൾ

Updated on 01-Sep-2020
HIGHLIGHTS

ഇവിടെ മികച്ച ബാറ്ററി ലൈഫിൽ പുറത്തിറങ്ങിയ ഫോണുകളുടെ വിവരങ്ങൾ നൽകിയിരിക്കുന്നു

അതിൽ ഇപ്പോൾ 10000mah ബാറ്ററിയിൽ വരെ എത്തിയ ഫോണുകളുടെ ലിസ്റ്റ് ഉണ്ട്

 വിപണിയിൽ ഇപ്പോൾ മികച്ച ബാറ്ററി ലൈഫിലും സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നിലവിൽ 6000mah ബാറ്ററിയിൽ തുടങ്ങി കഴിഞ്ഞ ദിവസ്സം ജിയോണി പുറത്തിറക്കിയ 10000mah ബാറ്ററി ലൈഫ് സ്മാർട്ട് ഫോണുകൾ വരെ ലഭ്യമാകുന്നതാണു് .ഇത്തരത്തിൽ മികച്ച ബാറ്ററിയിൽ എത്തിയ സ്മാർട്ട് ഫോണുകൾ ഏതൊക്കെയാണ് എന്ന് നോക്കാം .

REALME C15 -6000mah ബാറ്ററി ലൈഫ്

6.5 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1600 x 720  പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 20:9  ആസ്പെക്റ്റ് റെഷിയോയും കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Gorilla Glass സംരക്ഷണവും ലഭിക്കുന്നതാണ് .പ്രോസ്സസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G35 ലാണ് പ്രവർത്തനം നടക്കുന്നത് .

കൂടാതെ Realme UI 1.0 (ആൻഡ്രോയിഡ് 10 ) ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ  പ്രവർത്തനം നടക്കുന്നത് .Realme C15 ഫോണുകൾക്ക് ക്വാഡ്  പിൻ ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .13 മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ  എന്നിവയിലാണ് എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 8 മെഗാപിക്സലിന്റെ(notch cutout ) സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .

ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .6,000mAh ബാറ്ററി ( 18W fast charging out-of-the-box ) ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32   ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 9999 രൂപയാണ് വില വരുന്നത് .കൂടാതെ 4 ജിബിയുടെ റാം & 64 ജിബിയുടെ സ്റ്റോറേജ് മോഡലുകൾക്ക് 10999 രൂപയും ആണ് വില വരുന്നത് .

Tecno Spark 6 Air -6000mah ബാറ്ററി ലൈഫ്

ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ തന്നെയാണ് ഏറ്റവും വലിയ സവിശേഷത .കാരണം ഈ സ്മാർട്ട് ഫോണുകൾക്ക് 7 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ 720×1,640 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ quad-core MediaTek Helio A22 പ്രോസ്സസറുകളിലാണ് പ്രവർത്തിക്കുന്നത് .മറ്റൊരു ശ്രദ്ധേയമായ കാര്യം ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് Android 10 (Go edition) ലാണ് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളിൽ വരെ ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ Tecno Spark 6 Air എന്ന സ്മാർട്ട് ഫോണുകൾ മെമ്മറി കാർഡ് ഉപയോഗിച്ച് 1TB വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഡ്യൂവൽ പിൻ ക്യാമറകളിലാണ് ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .13 മെഗാപിക്സൽ + 2 മെഗാപിക്സൽ ഡ്യൂവൽ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .

ഡിസ്‌പ്ലേ കഴിഞ്ഞാൽ ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .6000mAhന്റെ ബാറ്ററിയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .4G LTE, dual-band Wi-Fi, Bluetooth v5.0 കൂടാതെ റിയർ ഫിംഗർ പ്രിന്റ് സെൻസറുകൾ എന്നിവ മറ്റു സവിശേഷതകളാണ് . ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 3 ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 8,499 രൂപയാണ് വില വരുന്നത് .

സാംസങ്ങിന്റെ ഗാലക്സി M51 -7000mah ബാറ്ററി

ഏറ്റവും പുതിയതായി സാംസങ്ങ് പുറത്തിറക്കി ഒരു സ്മാർട്ട് ഫോൺ ആണ് സാംസങ്ങിന്റെ ഗാലക്സി M51 എന്ന സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകൾക്ക് സാംസങ്ങ് നൽകിയിരിക്കുന്നത് 7000mah ന്റെ ബാറ്ററി ലൈഫ് ആണ് .അതുപോലെ തന്നെ 25w ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ സപ്പോർട്ട് ചെയ്യുന്നതാണ് .

GIONEE M30 -10000mah ബാറ്ററി ലൈഫ്

6 ഇഞ്ചിന്റെ HD+ LCD ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ  720×1,440 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio P60 (MT6771) ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകളിലേക്കു എത്തുമ്പോൾ സിംഗിൾ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .16 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Black, Red,കൂടാതെ  Royal Blue എന്നി നിറങ്ങളിൽ ലഭ്യമാകുന്നതാണു് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :