ഇന്ത്യൻ വിപണിയിലെ മികച്ച പെർഫോമൻസ് സ്മാർട്ട് ഫോണുകൾ 2020

ഇന്ത്യൻ വിപണിയിലെ മികച്ച പെർഫോമൻസ്  സ്മാർട്ട് ഫോണുകൾ 2020
HIGHLIGHTS

ഇന്ത്യൻ വിപണിയിലെ മികച്ച ആൻഡ്രോയിഡ് ഫോണുകൾ ഇതൊക്കെയാണ്

ഇന്ത്യൻ വിപണിയിലെ മികച്ച ആൻഡ്രോയിഡ് ഫോണുകൾ ഇതൊക്കെയാണ് 

ഹുവാവെയുടെ P30 പ്രൊ

ഹുവാവെയുടെ P20 പ്രൊ മോഡലുകളുടെ തുടർച്ചയായി എത്തിയിരിക്കുന്ന ഏറ്റവും പുതിയ സ്മാർട്ട് P30 പ്രൊ സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് 71990 രൂപയാണ് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം .6.47 ഇഞ്ചിന്റെ ഫുൾ OLED ഡിസ്‌പ്ലേയിലാണ് ഹുവാവെയുടെ P30 പ്രൊ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ Kirin 980 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനുള്ളത് . 

Android Pie ൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .40 മെഗാപിക്സൽ + 20 മെഗാപിക്സൽ + 8 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകൾ ഇതിനുണ്ട് .കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഹുവാവെയുടെ P30 പ്രൊ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5x ഒപ്റ്റിക്കൽ സൂ & 10x ഹൈബ്രിഡ് സൂം കൂടാതെ 50x ഡിജിറ്റൽ സൂം എന്നിവയും ഇതിന്റെ ക്യാമറകൾ കാഴ്ചവെക്കുന്നുണ്ട് .ബാറ്ററി ലൈഫിനെക്കുറിച്ചു പറയുകയാണെങ്കിൽ 4,200 ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .കൂടാതെ 40വാട്ടിന്റെ സൂപ്പർ ചാർജു ടെക്നോളജിയും ഇത് സപ്പോർട്ട് ചെയ്യുന്നുണ്ട് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . 

സാംസങ്ങ് ഗാലക്സി നോട്ട് 10 പ്ലസ്

പുതിയ exynos 9825 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഇന്റെർണൽ സ്റ്റോറേജുകളെക്കുറിച്ചു പറയുകയാണെങ്കിൽ ബേസ് വേരിയന്റുകൾ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ ആണ് ലഭ്യമാകുന്നതാണു് .കൂടാതെ 512 ജിബിയുടെ മറ്റൊരു വേരിയന്റും ലഭ്യമാകുന്നതാണു് .അതുപോലെ SD കാർഡ് ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ , 6.8 ഇഞ്ചിന്റെ ഡിസ്‌പ്ലേ ,കൂടാതെ 3040 * 1440 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .HDR 10 സർട്ടിഫിക്കേഷനോടു കൂടിയാണ് എത്തിയിരിക്കുന്നത്.ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഇതിനുള്ളത് .

 16 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ കൂടാതെ 12 മെഗാപിക്സലിന്റെ വൈഡ് അങ്കിൾ ലെന്സ് കൂടാതെ ടെലിഫോട്ടോ ലെൻസ് എന്നിവയാണുള്ളത് .സാംസങ്ങിന്റെ ഗാലക്സി S10 മോഡലുകൾക്ക് നൽകിയിരിക്കുന്ന ക്യാമറ സെറ്റ് അപ്പ് തന്നെയാണ് ഇതിനു നൽകിയിരിക്കുന്നത് ..സെൽഫി ക്യാമറകളെക്കുറിച്ചു പറയുകയാണെങ്കിൽ 10 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .ഡിസ്‌പ്ലേയുടെ നടുക്കായിട്ടാണ് ഈ ക്യാമറകൾ നൽകിയിരിക്കുന്നത് .4300 mahന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് . 

വൺപ്ലസ് 7T പ്രൊ

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.67 ഇഞ്ചിന്റെ ഫ്ലൂയിഡ് അമലോഡ് ഡിസ്‌പ്ലേയിലാണ് വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 516 ppi ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ സ്നാപ്ഡ്രാഗന്റെ ഏറ്റവും പുതിയ 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുകൊണ്ടു തന്നെ ഗെയിമുകൾ ഒക്കെ വളരെ മികച്ച രീതിയിൽ തന്നെ ഇതിൽ കളിക്കുവാൻ സാധിക്കുന്നു .

കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പൈയിൽ തന്നെയാണ് വൺ പ്ലസ് 7 പ്രൊ മോഡലുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളിൽ എടുത്തുപറയേണ്ടത് .48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾക്കുള്ളത് .16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 4000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്കുണ്ട് .(വാർപ് ചാർജിങ് 30 )അതുപോലെ തന്നെ വളരെ മികച്ച ഫാസ്റ്റ് ചാർജിങ് ആണ് വൺ പ്ലസ് 7 പ്രൊ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് . 

സാംസങ്ങ് ഗാലക്സി S10 പ്ലസ്

6.4 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്‌പ്ലേ റേഷിയോയും ഇതിന്റെ ഡിസ്‌പ്ലേകൾ കാഴ്ചവെക്കുന്നുണ്ട് .HDR10+ സപ്പോർട്ട് ആണ് ഇതിനുള്ളത് .കൂടാതെ ഗൊറില്ല ഗ്ലാസ് 6 ന്റെ സംരക്ഷണവും ഇതിനുണ്ട് .Qualcomm Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .എന്നാൽ S10 മോഡലുകൾക്ക് ഉള്ളതുപോലെ തന്നെ ഇന്ത്യൻ വിപണിയിലെ എഡിഷനുകളിൽ ഇത് Exynos 9820 പ്രോസസറുകളാണ് എത്തുന്നത് .

രണ്ടു വേരിയന്റുകൾ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് അതുപോലെ തന്നെ 12ജിബിയുടെ റാംമ്മിൽ 512 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,1TB വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .ക്യാമറകളും S10 മോഡലുകളുടേതുപോലെ തന്നെയാണ് .പക്ഷെ സെൽഫിയിൽ S10പ്ലസ് മോഡലുകൾക്ക് ഡ്യൂവൽ ആണുള്ളത് .4,100mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് . 

അസൂസിന്റെ ROG 2

Snapdragon 855+ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ രണ്ടു പുതിയ ആക്സസറീസുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .ഗെയിം പാഡ് ,ട്വിൻ ടോക്ക് II ,കൂടാതെ ഡെസ്ക്ടോപ്പ് ടോക്ക് എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .ഇത് നിങ്ങൾക്ക് PC പോലെ FPS എക്‌സ്‌പീരിയൻസ് നൽകുന്നു .മികച്ച രീതിയിൽ ഗെയിമുകൾ കളിക്കുന്നതിനു ഇതിന്റെ ഹാർഡ്‌വെയർ സഹായിക്കുന്നു .അടുത്തതായി ഇതിൽ പറയേണ്ടത് ഇതിന്റെ ക്യാമറകളാണ് .കൂളിംഗ് സിസ്റ്റവും ഇതിന്റെ മറ്റൊരു സവിശേഷതകളിൽ എടുത്തുപറയേണ്ടതാണ് . 48 മെഗാപിക്സൽ + 13 മെഗാപിക്സലിന്റെ(125 ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ലെൻസ് ) ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഗെയിമിങ് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഇതിന്റെ മറ്റൊരു പ്രധാന സവിശേഷതകളിൽ പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .6,000mAhന്റെ വലിയ ബാറ്ററി കരുത്തിലാണ് അസൂസിന്റെ ROG സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo