ഇപ്പോൾ എല്ലാം ഓൺലൈൻ വഴിയുള്ള കളികളാണ് .Paytm പോലെയുള്ള ആപ്ളിക്കേഷനുകൾക്ക് ഇപ്പോൾ ആവശ്യക്കാർ ഏറുകയാണ് .എന്നാൽ ഇപ്പോൾ ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത് രണ്ടു ആപ്ലികേഷനുകൾ ആണ് .എങ്ങനെ എളുപ്പത്തിൽ നിങ്ങൾക്ക് ബാങ്കിൽ Q നിൽക്കാതെ തന്നെ പണമയക്കാം .
ഓൺലൈൻ വഴി പണമയക്കുന്നതിനു നിലവിൽ ഒരുപാടു ആപ്ലികേഷനുകൾ ഇപ്പോൾ പ്ലേ സ്റ്റോറുകളിൽ നിന്നും നിങ്ങൾക്ക് ഡോൺഡലോഡ് ചെയ്യാവുന്നതാണ് .അതിൽ നിന്നും മികച്ച രണ്ടു ആപ്ലികേഷനുകൾ ആണ് ഒന്ന് BHIM ആപ്ലികേഷൻ ,കൂടാതെ രണ്ടാമത്തെ ആപ്ലികേഷൻ ഗൂഗിൾ പുറത്തിറക്കിയ Tez എന്ന ആപ്ലിക്കേഷനും .അപ്പോൾ ഈ രണ്ടു ആപ്ലികേഷനുകൾ ഉപയോഗിക്കാത്തവർക്ക് ഇവിടെ എങ്ങനെ ഇതുവഴി നിങ്ങൾക്ക് പണമയക്കാം എന്നതിനെക്കുറിച്ചും മനസ്സിലാക്കാം .
ആദ്യം തന്നെ ഈ രണ്ടു ആപ്ലിക്കേഷനുകളും പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക .ഈ ആപ്ലികേഷനുകൾക്ക് നിങ്ങൾ പെർമിഷൻ നൽകേണ്ടാതാണ് .ഇനി BHIM ആപ്ലികേഷനുകൾ ഉപയോഗിക്കുന്നവർക്ക് ആദ്യം BHIM തുറന്നതിനു ശേഷം അതിൽ നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷനുകൾ ഉണ്ടാകും .
അതിൽ നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കുക .കൂടാതെ ക്യാഷ് ബാക്കുകളിൽ ഇപ്പോൾ പണമിടപാടുകൾ നടത്തുവാൻ സാധിക്കുന്ന ഒരു ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഫോൺ പേ .ഇതുവഴിയും ഇപ്പോൾ പണമിടപാടുകൾ നടത്താവുന്നതാണ് .മോബിവിക്കും ,പേ പാൽ എന്നി ആപ്ലിക്കേഷനുകളും ഉപയോഗിക്കാവുന്നതാണ് .