12000 രൂപയ്ക്ക് താഴെ 64 മെഗാപിക്സൽ ക്യാമറകളിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ

Updated on 09-Dec-2020

ഇന്ത്യൻ വിപണിയിൽ നിലവിൽ ചെറിയ ചിലവിൽ തന്നെ മികച്ച ക്യാമറ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അത്തരത്തിൽ ഇന്ത്യൻ വിപണിയിൽ 12000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന 64 മെഗാപിക്സൽ ക്യാമറകളിൽ പുറത്തിറങ്ങിയ രണ്ടു സ്മാർട്ട് ഫോണുകൾ നോക്കാം .

റിയൽമിയുടെ 7ഐ -ഫീച്ചറുകൾ

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ  6.5 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 720×1,600 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ സംരക്ഷണത്തിന് കോർണിങ് ഗൊറില്ല ഗ്ലാസ് ഇതിനുണ്ട് .സ്നാപ്ഡ്രാഗന്റെ പ്രോസ്സസറുകളിൽ ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് . octa-core Snapdragon 662 പ്രോസ്സസറുകളിലാണ് പ്രവർത്തനം .

ക്വാഡ് ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും Realme 7ഐ എന്ന സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ഇപ്പോൾ 4  ജിബിയുടെ രണ്ടു  വേരിയന്റ് മാത്രമാണ് പുറത്തിറങ്ങിയിരിക്കുന്നത് .4  ജിബിയുടെ റാം കൂടാതെ 64 & 128 ജിബിയുടെ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നു .

ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .Wi-Fi, LTE, Bluetooth 5.0, NFC, GPS/ A-GPS,USB Type-C എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററികൂടിയാണ് .5,000mAhന്റെ (18W fast charging )ബാറ്ററിയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .11999 രൂപ മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

MOTO G9 POWER-സവിശേഷതകൾ

 6.8 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 1640 x 720 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളെക്കുറിച്ചു  നോക്കുകയാണെങ്കിൽ Qualcomm Snapdragon 662 ലാണ്(Adreno 610 GPU )  ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ഈ ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് 

 .മൈക്രോ എസ് ഡി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .Android 10 ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളാണ് Moto G9 Power ഫോണുകൾക്ക് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ പ്രൈമറി സെൻസറുകൾ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16  മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .കൂടാതെ 6,000mAh ന്റെ (supports 20W fast charging  ) ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 11999 രൂപയാണ് വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഡിസംബർ 15നു ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലാഷ് സെയിലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :