25000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന പുതിയ സ്മാർട്ട് ഫോണുകൾ
ഇന്ത്യൻ വിപണിയിലെ മികച്ച സ്മാർട്ട് ഫോണുകൾ നോക്കാം
25000 രൂപയ്ക്ക് താഴെ ലഭിക്കുന്ന സ്മാർട്ട് ഫോണുകൾ നോക്കാം
ഇന്ത്യൻ വിപണിയിൽ ഇപ്പോൾ മികച്ച 5ജി കൂടാതെ 4ജി സ്മാർട്ട് ഫോണുകൾ 25000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അത്തരത്തിൽ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ നിന്നും 25000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന 4ജി , 5ജി ഫോണുകളുടെ ലിസ്റ്റ് നോക്കാം .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റുകളിൽ നിന്നും ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
IQOO Z6 PRO 5G SPECS AND FEATURES
ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ 6.44-inch FHD+ 90Hz AMOLED ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് . HDR10+ സപ്പോർട്ടും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ Snapdragon 778G SoC പ്രോസ്സസറുകളിലാണ് ഈ ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ Android 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകൾ & 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകൾ കൂടാതെ 12 ജിബിയുടെ റാം ,256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ 64 മെഗാപിക്സലിന്റെ ക്യാമറകൾ ഇതിനു ലഭിക്കുന്നതാണ് .കൂടാതെ 4700mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .വില നോക്കുകയാണെങ്കിൽ 6+128GB വേരിയന്റുകൾക്ക് 23999 രൂപയും കൂടാതെ 8 ജിബിയുടെ റാം & 128 ജിബിയുടെ വേരിയന്റുകൾക്ക് 24999 രൂപയും കൂടാതെ 12 ജിബിയുടെ റാം വേരിയന്റുകൾക്ക് 28999 രൂപയും ആണ് വില വരുന്നത് .
SAMSUNG GALAXY M53 5G സവിശേഷതകൾ
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.7ഇഞ്ചിന്റെ ഫുൾ HD+ sAMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപ്പോലെ തന്നെ 120Hz റിഫ്രഷ് റേറ്റും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ മറ്റു ഡിസ്പ്ലേ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ 1080 × 2400 പിക്സൽ റെസലൂഷനും Gorilla Glass 5 പ്രൊട്ടക്ഷനും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .MediaTek Dimensity 900 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5000mah ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 108 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .108 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ + 2 മെഗാപിക്സൽ മാക്രോ ലെൻസുകൾ + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവയാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് . വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് വിപണിയിൽ 26499 രൂപയും അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് വിപണിയിൽ 28499 രൂപയും ആണ് വിപണിയിൽ വില വരുന്നത് .
MOTOROLA MOTO G52
ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.6-inch FHD+ pOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ Motorola Moto G52 സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 680 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് . ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50MP+8MP+2MP ട്രിപ്പിൾ പിൻ ക്യാമറകളിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് . അതുപോലെ തന്നെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5000mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ ആരംഭ വില വരുന്നത് 14499 രൂപ മുതലാണ് .
POCO M4 PRO 5G
ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.6 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 90Hz റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 810 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ Android 11 ലാണ് പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജ് & 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ ഈ Poco M4 Pro 5G ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ ഡ്യൂവൽ പിൻ ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് . 50 മെഗാപിക്സൽ + 8 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലുമാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് 5000mAhന്റെ ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 14999 രൂപയും ,6 ജിബിയുടെ റാം വേരിയന്റുകൾക്ക് 16999 രൂപയും കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകൾക്ക് 18999 രൂപയും ആണ് വില വരുന്നത്
REALME 9 PRO കൂടാതെ 9 പ്രൊ പ്ലസ്
ഈ രണ്ടു സ്മാർട്ട് ഫോണുകളും 6.6-inch sAMOLED ഡിസ്‌പ്ലേയിൽ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 695 5G പ്രോസ്സസറുകളിലാണ് Realme 9 Pro ഫോണുകളുടെ പ്രവർത്തനം നടക്കുന്നത്.എന്നാൽ Realme 9 Pro പ്ലസ് ഫോണുകൾ MediaTek Dimensity 920 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .മറ്റൊരു പ്രധാന സവിശേഷത ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം ആണ് . Android 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓ എസ് പ്രവർത്തനം നടക്കുന്നത് . ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 64 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് . 64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 5000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വില നോക്കുകയാണെങ്കിൽ REALME 9 PRO ഫോണുകളുടെ ആരംഭ വില 17999 രൂപയും കൂടാതെ REALME 9 PRO പ്ലസ് ഫോണുകളുടെ ആരംഭ വില 24999 രൂപയും ആണ് വരുന്നത് .