4999 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന 4ജി സ്മാർട്ട് ഫോണുകൾ ജൂൺ 2020

Updated on 11-Jun-2020
HIGHLIGHTS

നിങ്ങളുടെ ബഡ്ജറ്റിൽ സ്മാർട്ട് ഫോണുകൾ ഇതാ

5000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോൺ

ഇപ്പോൾ ഇന്ത്യൻ വിപണിയിൽ നിങ്ങളുടെ ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നുണ്ട് .അതായത് 64 മെഗാപിക്സൽ ക്യാമറയിൽ വരെ ഇപ്പോൾ സ്മാർട്ട് ഫോണുകൾ 15000 രൂപ റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് ,എന്നാൽ ഇപ്പോൾ ഇതാ 4999 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന 4ജി സ്മാർട്ട് ഫോണുകളുടെ വിവരങ്ങൾ നോക്കാം .

ഷവോമി റെഡ്മി ഗോ

ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം .ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .കൂടാതെ 1280 * 720 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .Snapdragon 425 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .അതുപോലെതന്നെ ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .

Android 8.1 Oreo (Go Edition) ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .കൂടാതെ 128 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളുടെ സവിശേഷതകളും ആവറേജ് മാത്രമാണ് .8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്കുള്ളത് .

3000mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ബഡ്ജറ്റ് റെയിഞ്ചിൽ ഒരു സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി നോക്കാവുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണ് റെഡ്മി ഗോ സ്മാർട്ട് ഫോണുകൾ .

Asus ZenFone Lite L1

5.45 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത്.Qualcomm Snapdragon 430 പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് .3000 mAhന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .

Alcatel 1 സ്മാർട്ട് ഫോണുകൾ

5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത്.2000 mAhന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .8 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ.8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 1 ജിബിയുടെ റാം എന്നിവയാണ് ഇതിനുള്ളത് .

Micromax Bharat 2 Plus

4 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത്.1600 mAhന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .5 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ.8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 1 ജിബിയുടെ റാം എന്നിവയാണ് ഇതിനുള്ളത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :