17 മണിക്കൂറിനുള്ളിൽ 18മില്യൺ വ്യൂസ് ;ബീസ്റ്റ് യൂട്യൂബിനെ തൂക്കിയടിച്ചു

Updated on 15-Feb-2022
HIGHLIGHTS

യൂട്യൂബിൽ റെക്കോർഡ് സൃഷ്ടിച്ചു ഇതാ വിജയുടെ ബീസ്റ്റ്

18 മില്യൺ വ്യൂസ് ഇതുവരെ ബീസ്റ്റ് നേടിക്കഴിഞ്ഞിരിക്കുന്നു

കഴിഞ്ഞ ദിവസ്സമായിരുന്നു തലപതി വിജയ് അഭിനയിക്കുന്ന പുതിയ ചിത്രമായ ബീസ്റ്റിലെ ആദ്യ ഗാനം പുറത്തുവിട്ടിരുന്നത് .arabic kuthu എന്ന പേരിൽ പുറത്തിറക്കിയ ഈ പാട്ട് ഇപ്പോൾ യൂട്യൂബിൽ കുറഞ്ഞ സമയം കൊണ്ട് തന്നെ വൻ തരംഗം ആയിരിക്കുന്നു .ഏകദേശം 17 മണിക്കൂറിനുള്ളിലാണ് തന്നെ 18 മില്യൺ വ്യൂ ആണ് ഇത് സ്വന്തമാക്കിയിരിക്കുന്നത് .

ഏപ്രിൽ മാസ്സത്തിൽ ആണ് വിജയുടെ ബീസ്റ്റ് റിലീസിങ്ങിന് എത്തുന്നത് .അതിലും ഏറ്റവും കൂടുതൽ ആളുകൾ പ്രതീക്ഷിക്കുന്ന രണ്ടു സിനിമകളാണ് യാഷ് നായകനായി എത്തുന്നത് KGF 2 കൂടാതെ തലപതി വിജയുടെ ബീസ്റ്റ് എന്ന ചിത്രവും .എന്നാൽ ഈ രണ്ടു സിനിമകളും ഏപ്രിൽ 14നു ആയിരുന്നു റിലീസിങ്ങിന് എത്തുമെന്ന് കരുതിയിരുന്നത് .

എന്നാൽ ബീസ്റ്റ് ഏപ്രിൽ 14 നു എത്തുമെന്ന് ഒഫീഷ്യൽ ആയി കൺഫർമേഷൻ ഇല്ലായിരുന്നു എങ്കിലും ഏപ്രിൽ 14 നു തന്നെയായിരുന്നു പ്രതീക്ഷിച്ചിരുന്നത് .എന്നാൽ ഏപ്രിൽ 14 നു തന്നെ KGF 2 എന്ന സിനിമ പുറത്തിറങ്ങും എന്ന് ഒഫീഷ്യൽ ആയി തന്നെ പറഞ്ഞിരിക്കുന്നു .എന്നാൽ ബീസ്റ്റിന്റെ കാര്യത്തിൽ ഒഫീഷ്യൽ അന്നൗൻസ്മെന്റ് ഇതുവരെ എത്തിയിട്ടില്ല .

ഇപ്പോൾ ബീസ്റ്റിലെ ആദ്യ ഗാനം പുറത്തുവിട്ടിരുന്നു .അടുത്ത മാസ്സം ഈ ചിത്രത്തിലെ ട്രെയിലറും പ്രതീക്ഷിക്കാവുന്നതാണ് .നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് റോക്ക് സ്റ്റാർ അനിരുദ്ധ് രവിചന്ദ്രൻ ആണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :