നിങ്ങളുടെ കൈയ്യിൽ ATM ഉണ്ടോ ;എങ്കിൽ ഇതുംകൂടി നോക്കുക

നിങ്ങളുടെ കൈയ്യിൽ ATM ഉണ്ടോ ;എങ്കിൽ ഇതുംകൂടി നോക്കുക
HIGHLIGHTS

ATM കാർഡ് ഇല്ലാതെ ഇപ്പോൾ നിങ്ങൾക്ക് പണം പിൻ വലിക്കാം

അതിന്നായി നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു

ഡിജിറ്റൽ ഇന്ത്യയുടെ മറ്റൊരു രൂപത്തിലേക്ക് ഇതാ ഇപ്പോൾ ATM എത്തിയിരിക്കുന്നു .ഇന്ത്യയിൽ ഇപ്പോൾ ഏതൊരു കാര്യത്തിന് ഉപയോഗിക്കുന്ന ഒന്നാണ് UPI പേമെന്റുകൾ .കടകളിൽ നിന്നും സാധനങ്ങൾ വാങ്ങിക്കുമ്പോഴും കൂടാതെ മറ്റു എന്ത് സാധനങ്ങൾ വാങ്ങിക്കുമ്പോഴും നമുക്ക് ഇപ്പോൾ ക്യാഷ് ലെസ്സ് പേയ്‌മെന്റുകൾ നടത്തുവാൻ ഉള്ള സംവിധാനം ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും എത്തിക്കഴിഞ്ഞിരുന്നു .

ഇപ്പോൾ അതെ സംവിധാനം തന്നെ ATM ൽ നിന്നും പണം പിൻവലിക്കുന്നവർക്കും ഇപ്പോൾ ഉപയോഗപ്പെടുത്താവുന്നതാണ് .UPI വഴി ഇപ്പോൾ ATM ഇല്ലാതെ തന്നെ പണം പിൻ വലിക്കുവാൻ സാധിക്കുന്ന ടെക്ക്നോളജി എത്തിയിരിക്കുന്നു .സ്മാർട്ട് ഫോണുകളിലെ UPI ഉപയോഗിച്ചാണ് ഇത്തരത്തിൽ പണം പിൻ വലിക്കുവാൻ സാധിക്കുന്നത് .

അതിന്നായി നിങ്ങൾ ചെയ്യേണ്ടത് താഴെ കൊടുത്തിരിക്കുന്നു 

ആദ്യം പണം പിൻ വലിക്കുവാൻ ഉദ്ദേശിക്കുന്ന ATM മെഷിനിൽ cashless withdrawal നു റിക്വസ്റ്റ് നൽകണം 

അതിനു ശേഷം ആ മെഷിനിൽ ജനറേറ്റ് ചെയ്യുന്ന QR കോഡ് UPI ആപ്പ് വഴി മൊബൈലിൽ സ്കാൻ ചെയ്യണം 

അതിനു ശേഷം എം പി എൻ നൽകി ട്രാൻസാക്ഷൻ നടത്താവുന്നതാണ് 

നിലവിൽ ഈ സേവനങ്ങൾ ലഭ്യമാകുന്ന ATM കൗണ്ടറുകൾ വഴി മാത്രമേ ഇത്തരത്തിൽ പണം പിൻവലിക്കുവാൻ സാധിക്കുകയുള്ളു 

നിലാവിൽ ചില ബാങ്കുകൾ മാത്രമേ ഈ സേവനങ്ങൾ നല്കുന്നുള്ളു 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo