5000 mAhന്റെ ബാറ്ററിയിൽ എത്തിയ അസൂസ് സെൻഫോൺ മാക്സ് പ്രൊ M2 ഇപ്പോൾ 9999 രൂപയ്ക്ക്

Updated on 02-Aug-2019
HIGHLIGHTS

 

കഴിഞ്ഞ വർഷം അവസാനം അസൂസ് പുറത്തിറക്കിയ ഒരുത്തി ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആയിരുന്നു അസൂസിന്റെ സെൻഫോൺ മാക്സ് പ്രൊ M2 എന്ന മോഡലുകൾ .ഇപ്പോൾ വിലക്കുറവിൽ ഈ സ്മാർട്ട് ഫോണുകൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .3 ജിബിയുടെ റാം വേരിയന്റുകൾ ഇപ്പോൾ 9999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ നോ കോസ്റ്റ് EMI ലൂടെയും അതുപോലെ എക്സ്ചേഞ്ച് ഓഫറുകളിലൂടെയും ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാവുന്നതാണ് .

6.26 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19:9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് . കൂടാതെ Qualcomm Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .മൂന്ന് വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .

3GB RAM / 32GB സ്റ്റോറേജ് , 4GB RAM / 64GB സ്റ്റോറേജ് ,കൂടാതെ  6GB RAM / 64GB സ്റ്റോറേജ് എന്നി വേരിയന്റുകളാണ് .ഇപ്പോൾ ടൈറ്റാനിയം എഡിഷനുകളും 3 ജിബി റാം വേരിയന്റുകൾ മുതൽ 6 ജിബി റാം വേരിയന്റുകൾവരെ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .6 ജിബി റാം വേരിയന്റുകൾ 13999 രൂപമുതൽ ടൈറ്റാനിയം എഡിഷനുകൾ ലഭിക്കുന്നു .അതുപോലെ 4 ജിബിയുടെ റാം വേരിയന്റുകൾക്ക് ഇപ്പോൾ 11999 രൂപയാണ് വിലവരുന്നത് .

ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ ഫോണുകളും പുറത്തിറങ്ങിയിരിക്കുന്നത് .12 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .ഡ്യൂവൽ VoLTE ഇതിൽ ഉപയോഗിക്കാം .കൂടാതെ ഇതിന്റെ സവിശേഷതകളിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .5000mAhന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .2 ദിവസ്സംവരെ ബാറ്ററി ലൈഫ് നിൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത് .ഇപ്പോൾ 3 ജിബിയുടെ റാം വേരിയന്റുകൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും 9999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :