ജൂലൈ 28 നു ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നതാണ്
അസൂസിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു .Asus Zenfone 9 എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ ജൂലൈ 28 നു പുറത്തിറങ്ങുന്നത് .എന്നാൽ ജൂലൈ 28 നു ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുകയില്ല .ഈ ഫോണുകൾ ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ പുറത്തിറങ്ങുന്ന ഒന്നായിരിക്കും .Snapdragon 8+ Gen 1 പ്രോസ്സസറുകളിൽ തന്നെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .പ്രതീക്ഷിക്കുന്ന മറ്റു സവിശേഷതകൾ നോക്കാം .
ASUS ZENFONE 9 LEAKED SPECIFICATIONS
ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 5.9 ഇഞ്ചിന്റെ Super AMOLED ഡിസ്‌പ്ലേയിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ 120Hz ഹൈ റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കും എന്നാണ് റിപ്പോർട്ടുകൾ .Snapdragon 8+ Gen 1 പ്രോസ്സസറുകളിൽ തന്നെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .
അതുപോലെ തന്നെ Android 12 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ തന്നെയാണ് ഈ ഫോണുകളും വിപണിയിൽ എത്തുക .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളിൽ ഡ്യൂവൽ പിൻ ക്യാമറകൾ പ്രതീക്ഷിക്കാവുന്നതാണ് .അതിൽ 50 മെഗാപിക്സലിന്റെ Sony IMX766 മെയിൻ ക്യാമറകൾ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .
കൂടാതെ ഈ അസൂസിന്റെ സ്മാർട്ട് ഫോണുകളിൽ IP68 വാട്ടർ കൂടാതെ ഡസ്റ്റ് സപ്പോർട്ടും ലഭിക്കുന്നതാണ് .കൂടാതെ Gorilla Glass Victus സംരക്ഷണവും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീഷിക്കാവുന്നതാണ് .അസൂസിന്റെ ഈ പുതിയ ASUS ZENFONE 9 സ്മാർട്ട് ഫോണുകൾ ജൂലൈ 28 നു ലോക വിപണിയിൽ പുറത്തിറങ്ങുന്നത്.