അസൂസിന്റെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരു ഫ്ലിപ്പ് ക്യാമറ സ്മാർട്ട് ഫോണുകൾ ആയിരുന്നു അസൂസ് സെൻഫോൺ 6Z.ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയായിരുന്നു .സെൽഫി ക്യാമറകൾ ഇല്ല പകരം ഫ്ലിപ്പ് ക്യാമറകളാണ് ഈ ഫോണുകൾക്ക് നൽകിയിരുന്നത് .
അസൂസിന്റെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഉടനെ വിപണിയിൽ പുറത്തിറക്കുന്നു .അസൂസിന്റെ സെൻഫോൺ 7 കൂടാതെ അസൂസിന്റെ സെൻഫോൺ 7 പ്രൊ എന്നി സ്മാർട്ട് ഫോണുകളാണ് ഉടനെ വിപണിയിൽ പുറത്തിറങ്ങുന്നത് .എന്നാൽ ഇപ്പോൾ പുറത്തിറങ്ങുന്ന ASUS ZENFONE 7 ഫോണുകൾക്കും ഇതേ ഓപ്ഷനുകൾ തന്നെയാണ് നൽകിയിരിക്കുന്നത് .
ഫ്ലിപ്പ് ക്യാമറകളാണ് ഇതിനും നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകളാണ് .അസൂസിന്റെ സെൻഫോൺ 7 സീരിയസ്സുകൾ Snapdragon 865 പ്രൊസസ്സറുകളിലാണ് പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ .