സെൽഫി ഇല്ല ; സ്റ്റൈലിഷ് ഫ്ലിപ്പ് ക്യാമറയിൽ അസൂസിന്റെ സെൻഫോൺ 7 ആഗസ്റ്റ് 26നു എത്തും

സെൽഫി ഇല്ല ; സ്റ്റൈലിഷ് ഫ്ലിപ്പ് ക്യാമറയിൽ അസൂസിന്റെ സെൻഫോൺ 7 ആഗസ്റ്റ് 26നു എത്തും
HIGHLIGHTS

അസൂസിന്റെ 7 സീരിയസ്സ് ഫോണുകൾ ആഗസ്റ്റ് 26 നു വിപണിയിൽ എത്തുന്നു

ഫ്ലിപ്പ് ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങുന്നത്

ഇന്ത്യയിൽ ഈ സ്മാർട്ട് ഫോണുകൾ അസൂസ് സെൻഫോൺ 7Z എന്ന പേരിലാണ് എത്തുന്നത്

അസൂസിന്റെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരു ഫ്ലിപ്പ് ക്യാമറ സ്മാർട്ട് ഫോണുകൾ ആയിരുന്നു അസൂസ് സെൻഫോൺ 6Z.ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയായിരുന്നു .സെൽഫി ക്യാമറകൾ ഇല്ല പകരം ഫ്ലിപ്പ് ക്യാമറകളാണ് ഈ ഫോണുകൾക്ക് നൽകിയിരുന്നത് .

അസൂസിന്റെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഉടനെ വിപണിയിൽ പുറത്തിറക്കുന്നു .അസൂസിന്റെ സെൻഫോൺ 7 കൂടാതെ അസൂസിന്റെ സെൻഫോൺ 7 പ്രൊ എന്നി സ്മാർട്ട് ഫോണുകളാണ് ഉടനെ വിപണിയിൽ പുറത്തിറങ്ങുന്നത് .എന്നാൽ ഇപ്പോൾ പുറത്തിറങ്ങുന്ന ASUS ZENFONE 7 ഫോണുകൾക്കും ഇതേ ഓപ്‌ഷനുകൾ തന്നെയാണ് നൽകിയിരിക്കുന്നത് .

ഫ്ലിപ്പ് ക്യാമറകളാണ് ഇതിനും നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകളാണ് .അസൂസിന്റെ സെൻഫോൺ 7 സീരിയസ്സുകൾ Snapdragon 865 പ്രൊസസ്സറുകളിലാണ് പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo