48 മെഗാപിക്സലിന്റെ ഫ്ലിപ്പ് ക്യാമറയിൽ അസൂസിന്റെ സെൻഫോൺ 6 എത്തുന്നു

48 മെഗാപിക്സലിന്റെ ഫ്ലിപ്പ് ക്യാമറയിൽ അസൂസിന്റെ സെൻഫോൺ 6 എത്തുന്നു
HIGHLIGHTS

അസൂസിന്റെ പുതിയ ക്യാമറ സ്മാർട്ട് ഫോണുകൾ എത്തുന്നു

 

ഒരുപാടു നാളുകൾക്ക് ശേഷം ഇതാ അസൂസിന്റെ മറ്റൊരു സ്റ്റൈലിഷ് സ്മാർട്ട് ഫോൺ ലോകവിപണിയിൽ എത്തിയിരിക്കുന്നു .അസൂസിന്റെ സെൻഫോൺ 6 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .പോപ്പ് അപ്പ് ക്യാമറകൾക്ക് ശേഷം പുതിയ ടെക്നോളജിയിലാണ് അസൂസിന്റെ സെൻഫോൺ 6 മോഡലുകൾ എത്തിയിരിക്കുന്നത് .

ഫ്ലിപ്പ് ക്യാമറകൾ വളരെ പുതുമയേറിയ രീതിയിലാണ് അസൂസിന്റെ സെൻഫോൺ 6 മോഡലുകളിൽ ഉപയോഗിച്ചിരിക്കുന്നത് .സെൽഫി ക്യാമറകൾ ഈ സ്മാർട്ട് ഫോണുകൾക്ക് ഇല്ല .അതിനു പകരമായി ഇതിന്റെ ക്യാമറകൾ ഏത് ഭാഗത്തേക്ക് വേണമെങ്കിലും തിരിച്ചു പിക്ച്ചറുകൾ എടുക്കുവാൻ സാധിക്കുന്ന ടെക്നോളോജിയാണ് ഇതിനുള്ളത് .,48 മെഗാപിക്സൽ + 13 മെഗാപിക്സലിന്റെ ക്യാമറകളാണ് ഇതിനുള്ളത് .ഈ ക്യാമറകൾ മുകളിലോട്ടോ ,സെൽഫി ,പിറകിൽ ,സൈഡിൽ ,എല്ലാ ഭാഗത്തുള്ള പിക്ച്ചറുകളും എടുക്കുവാൻ ഈ ഫ്ലിപ്പ് ക്യാമറകൾക്ക് സാധ്യമാകുന്നതാണ് .

എന്നാൽ ക്യാമറകൾ മാത്രമല്ല ഇതിന്റെ പ്രോസസറുകളും കൂടാതെ ബാറ്ററികളും മികച്ചത് തന്നെയാണ് നൽകിയിരിക്കുന്നത് .Qualcomm Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ 6.3 ഇഞ്ചിന്റെ ഡിസ്പ്ലേ & 1080 x 2340 പിക്സൽ റെസലൂഷൻ അതുപോലെ തന്നെ 19.9 ഡിസ്പ്ലേ റെഷിയോ എന്നിവ കാഴ്ചവെക്കുന്നുണ്ട് .ഡിസ്‌പ്ലേകളുടെ സംരക്ഷണത്തിനായി ഗൊറില്ല ഗ്ലാസ് 6 ന്റെ സംരക്ഷണവും ഇതിനു നൽകിയിരിക്കുന്നു .ബാറ്ററികളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5,000mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫ് ആണ് അസൂസ് സെൻഫോൺ 6 കാഴ്ചവെക്കുന്നത് . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo