അസൂസിന്റെ പുതിയ സ്പേസ് എഡിഷൻ ലാപ്ടോപ്പുകൾ എത്തി ;വില നോക്കാം

അസൂസിന്റെ പുതിയ സ്പേസ് എഡിഷൻ ലാപ്ടോപ്പുകൾ എത്തി ;വില നോക്കാം
HIGHLIGHTS

അസൂസിന്റെ പുതിയ ലാപ്ടോപ്പുകൾ വിപണിയിൽ എത്തിയിരിക്കുന്നു

Asus Zenbook 14X OLED Space Edition ആണ് പുറത്തിറക്കിയിരിക്കുന്നത്

അസൂസിന്റെ പുതിയ ലാപ്ടോപ്പുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Asus Zenbook 14X OLED Space Edition മോഡലുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .മികച്ച സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ടു തന്നെയാണ് അസൂസിന്റെ Asus Zenbook 14X OLED Space Edition ലാപ്ടോപ്പുകൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ ലാപ്ടോപ്പുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Asus Zenbook 14X OLED Space Edition

Asus Zenbook 14X OLED SE

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ മോഡലുകൾ  14-inch 2.8K OLED ഡിസ്‌പ്ലേയിലാണ് വിപണിയും എത്തിയിരിക്കുന്നത് .കൂടാതെ 12th gen Intel Core i9-12900H പ്രോസ്സസറുകളിലാണ് ഈ ലാപ്ടോപ്പുകളുടെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ  16/32GB LPDDR5 RAM കൂടാതെ  512GB/1TB PCIe 4.0 SSD എന്നിവയാണുള്ളത് .

കൂടാതെ  63WHr ബാറ്ററി ലൈഫും ഈ ലാപ്ടോപ്പുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ ലാപ്ടോപ്പുകൾ Windows 11 ലാണ് പ്രവർത്തനം നടക്കുന്നത് .Zenbook 14 OLED UX3402 മോഡലുകൾക്ക്  ₹89,990 രൂപയാണ് വില വരുന്നത് .കൂടാതെ Asus Zenbook 14X OLED Space Edition മോഡലുകൾക്ക് 114,990 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo