വിലയിൽ കൊമ്പൻ ;Asus Zenbook 14 Flip OLED പുറത്തിറക്കി

Updated on 22-Mar-2022
HIGHLIGHTS

അസൂസിന്റെ പുതിയ ലാപ്ടോപ്പുകൾ വിപണിയിൽ എത്തി

Asus Zenbook 14 Flip മോഡലുകളാണ് എത്തിയിരിക്കുന്നത്

അസൂസിന്റെ പുതിയ ലാപ്ടോപ്പുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Asus Zenbook 14 Flip എന്ന മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഈ ലാപ്ടോപ്പുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .ഈ മോഡലുകളുടെ വിപണിയിലെ വില വരുന്നത് 91,990 രൂപയാണ്ആരംഭ വില വരുന്നത് .ഈ Asus Zenbook 14 Flip മോഡലുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

Asus Zenbook 14 Flip

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ മോഡലുകൾ 14” 2.8K OLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 16:10 ആസ്പെക്റ്റ് റെഷിയോയും 2880 x 1800 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 90Hz റിഫ്രഷ് റേറ്റും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ലാപ്ടോപ്പുകൾ AMD Ryzen 5900HX ലാണ് പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ Asus Zenbook 14 Flip മോഡലുകൾക്ക് 16 ജിബിയുടെ റാം കൂടാതെ 1TB SSD അതുപോലെ തന്നെ Windows 11 OS എന്നിവയാണുള്ളത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ മോഡലുകൾ  63WHr(100W Type-C fast-charger ) ആണ് കാഴ്ചവെക്കുന്നത് .

വില നോക്കുകയാണെങ്കിൽ R5 5600H+16GB RAM+512GB SSD വേരിയന്റുകൾക്ക് വിപണിയിൽ 91,990 രൂപയാണ് വില വരുന്നത് .അതുപോലെ R7 5800H+16GB RAM+1TB SSD വേരിയന്റുകൾക്ക് ₹1,12,990 രൂപയും കൂടാതെ R9 5900HX+16GB+1TB SSD  മോഡലുകൾക്ക് വിപണിയിൽ ₹1,34,990 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :