അസൂസിന്റെ ROG 2 സ്മാർട്ട് ഫോണുകളുടെ പ്രീ ഓർഡറുകൾ ആരംഭിച്ചു ,വില ?
ചൈനവിപണിയിലാണ് ഇപ്പോൾ പ്രീ ഓർഡറുകൾ ആരംഭിച്ചിരിക്കുന്നത്
അസൂസിന്റെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരു മികച്ച ഗെയിമിങ് സ്മാർട്ട് ഫോൺ ആയിരുന്നു അസൂസിന്റെ ROG .മികച്ച വാണിജ്യം ആണ് അസൂസിന്റെ ഈ ഗെയിമിങ് സ്മാർട്ട് ഫോണുകൾ കാഴ്ചവെച്ചത് .ഇപ്പോൾ അസൂസിന്റെ ROG 2 സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ എത്തിയിരിക്കുന്നു.ചൈന വിപണിയിൽ ഇപ്പോൾ അസൂസിന്റെ ROG സ്മാർട്ട് ഫോണുകളുടെ പ്രീ ഓർഡറുകൾ ആരംഭിച്ചിരിക്കുന്നു .CNY 3,499 (Rs 35,000 approx) രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത് .
6.59 ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേയാണ് അസൂസ് ROG സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ 1080 x 2340 ന്റെ പിക്സൽ റെസലൂഷനും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . 19.5:9 ഡിസ്പ്ലേ റെഷിയോ ,10 ബിറ്റ് HDR സപ്പോർട്ട് എന്നിവ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകളാണ് .ഈ സ്മാർട്ട് ഫോണിന്റെ മറ്റൊരു സവിശേഷത 120Hz AMOLED ഡിസ്‌പ്ലേയിൽ എത്തിയ ആദ്യത്തെ ഫോൺ ആണ് എന്നതാണ് .ഗെയിമുകൾക്ക് കളിക്കുന്നതാണ് അനിയോജയമായ പ്രോസസറുകളാണ് അസൂസിന്റെ ഈ ROG 2 സ്മാർട്ട് ഫോണുകൾക്കുള്ളത് .
Qualcomm Snapdragon 855+ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ രണ്ടു പുതിയ ആക്സസറീസുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .ഗെയിം പാഡ് ,ട്വിൻ ടോക്ക് II ,കൂടാതെ ഡെസ്ക്ടോപ്പ് ടോക്ക് എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .ഇത് നിങ്ങൾക്ക് PC പോലെ FPS എക്‌സ്‌പീരിയൻസ് നൽകുന്നു .മികച്ച രീതിയിൽ ഗെയിമുകൾ കളിക്കുന്നതിനു ഇതിന്റെ ഹാർഡ്‌വെയർ സഹായിക്കുന്നു .അടുത്തതായി ഇതിൽ പറയേണ്ടത് ഇതിന്റെ ക്യാമറകളാണ് .കൂളിംഗ് സിസ്റ്റവും ഇതിന്റെ മറ്റൊരു സവിശേഷതകളിൽ എടുത്തുപറയേണ്ടതാണ് .
48 മെഗാപിക്സൽ + 13 മെഗാപിക്സലിന്റെ(125 ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ലെൻസ് ) ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഗെയിമിങ് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഇതിന്റെ മറ്റൊരു പ്രധാന സവിശേഷതകളിൽ പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .6,000mAhന്റെ വലിയ ബാറ്ററി കരുത്തിലാണ് അസൂസിന്റെ ROG സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 30Wന്റെ ROG ഹൈപ്പർ ചാർജ്ജ് ടെക്നോളോജിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .Quick Charge 4.0 സപ്പോർട്ട് ആണ് .കൂടാതെ 7.1 മണിക്കൂർ വരെ നിർത്താതെ പബ്‌ജി ഗെയിമുകൾ കളിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ ചൈന വിപണിയിലെ വിലവരുന്നത് CNY 3,499 ആണ് .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ ബേസിക്ക് വില വരുന്നത് 35000 രൂപയ്ക്ക് അടുത്താണ് .