ഗെയിമെഴ്സിന് സന്തോഷവാർത്ത ;16ജിബി റാംമ്മിൽ ASUS ROG PHONE 3 ജൂലൈ 22നു ഇന്ത്യയിൽ ?

ഗെയിമെഴ്സിന് സന്തോഷവാർത്ത ;16ജിബി റാംമ്മിൽ   ASUS ROG PHONE 3 ജൂലൈ 22നു ഇന്ത്യയിൽ ?
HIGHLIGHTS

അസൂസിന്റെ മറ്റൊരു തകർപ്പൻ ഫോൺ ഈ മാസം എത്തുന്നു

SNAPDRAGON 865 PLUS പ്രൊസസർ ഇതിനു പ്രതീക്ഷിക്കാം

 

 

അസൂസിന്റെ കഴിഞ്ഞ വർഷങ്ങളിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു അസൂസ് ROG സ്മാർട്ട് സീരിയസ്സുകൾ .ഈ ROG സീരിയസ്സുകളിൽ നിന്നും ഇപ്പോൾ ഇതാ മറ്റൊരു മോഡൽകൂടി ഇന്ത്യൻ വിപണിയിൽ പുറത്തുറങ്ങുന്നു .ASUS ROG PHONE 3 എന്ന സ്മാർട്ട് ഫോണുകളാണ് ഈ മാസം 22 നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിന്നത് .ഗെയിം കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണ് ASUS ROG PHONE 3 എന്ന സ്മാർട്ട് ഫോണുകൾ .ഇതിന്റെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം .

6.59-ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആയിരിക്കും ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക .കൂടാതെ  Full HD+ ഡിസ്‌പ്ലേയും & 2340 x 1080 പിക്സൽ റെസലൂഷനും ഇതിനു പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ HDR10+ സെർട്ടിഫൈഡ് കൂടിയാണിത് .ഈ സ്മാർട്ട് ഫോണുകളിൽ നമുക്ക് മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു പ്രോസസ്സർ പ്രതീക്ഷിക്കാവുന്നതാണ് .അതുകൊണ്ടു തന്നെ അസൂസ് ROG 3 സ്മാർട്ട് ഫോണുകളിൽ Qualcomm Snapdragon 865 പ്രോസ്സസറുകൾ എത്തുമെന്ന് പ്രതീക്ഷിക്കാം .

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്ന മറ്റൊന്നാണ് ഇതിന്റെ 16ജിബിയുടെ റാം .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 12 ജിബിയുടെ റാംമ്മിലും കൂടാതെ 16ജിബിയുടെ റാംമ്മിലും പുറത്തിറങ്ങുന്നുണ്ട് എന്നാണ് .അതുപോലെ തന്നെ ഈ  സ്മാർട്ട് ഫോണുകൾ 256GB/512GB/1TB  എന്നി വേരിയന്റുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ 64 മെഗാപിക്സലിന്റെ ക്യാമറകൾ ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്  .

64 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് പ്രതീക്ഷിക്കാം .പ്രോസസ്സറുകൾ കഴിഞ്ഞാൽ പിന്നെ ഈ ഗെയിമിംഗ് സ്മാർട്ട് ഫോണുകളിൽ ഏറെ പ്രതീക്ഷയുള്ളത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .6,000mAh ന്റെ (support for 30W fast charging) ബാറ്ററി  ലൈഫ് ഇതിനു പ്രതീക്ഷിക്കാവുന്നതാണ് .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ തന്നെയാണ് പുറത്തിറങ്ങുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo