6000mah ബാറ്ററിയിൽ എത്തിയ അസൂസ് ROG 3 വിലക്കുറച്ചിരിക്കുന്നു

Updated on 02-Nov-2020
HIGHLIGHTS

അസൂസിന്റെ ROG 3 ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കാം

3000 രൂപ വരെയാണ് വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നത്

ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ ഈ ഫോണുകൾ വാങ്ങിക്കാം

അസൂസിന്റെ ROG ഫോണുകളുടെ വിലക്കുറച്ചിരിക്കുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . 6.59 ഇഞ്ചിന്റെ full-HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .AMOLED  ഡിസ്‌പ്ലേയ്ക്ക് ഒപ്പം ഈ സ്മാർട്ട് ഫോണുകൾക്ക് 19.5:9 ആസ്പെക്റ്റ് റെഷിയോ ആണ് ഇതിനുള്ളത് .

കൂടാതെ HDR10+ സപ്പോർട്ടും അസൂസിന്റെ ROG 3 എന്ന സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . 2.5D Corning Gorilla Glass 6 പ്രൊട്ടക്ഷനും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .പെർഫോമൻസിനു മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .

octa-core Qualcomm Snapdragon 865+  പ്രൊസസ്സറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ Android 10 ഓപ്പറേറ്റിംഗ് സിസ്റ്റവും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 12 ജിബിയുടെ റാംമ്മിൽ കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .6000mAhന്റെ (30W fast charging support) ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ (Sony IMX686 primary sensor) + 13 മെഗാപിക്സൽ (secondary sensor with a 125-degree ultra-wide-angle lens) + 5 മെഗാപിക്സൽ മാക്രോ എന്നിവയാണ് പിന്നിലുള്ളത് .

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .4കെ വീഡിയോ റെക്കോർഡിങ് സഹിതം ഈ സ്മാർട്ട് ഫോണുകളിൽ ലഭ്യമാകുന്നതാണു് .5G, 4G LTE, Wi-Fi 6, Bluetooth v5.1 എന്നി സപ്പോർട്ടും ഈ അസൂസിന്റെ സ്മാർട്ട് ഫോണുകളിൽ ലഭ്യമാകുന്നതാണു് .

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ  8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 49999 രൂപയും കൂടാതെ 12 ജിബിയുടെ റാംമ്മിൽ കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 57,999 രൂപയും ആയിരുന്നു  വില വരുന്നത് .എന്നാൽ ഇപ്പോൾ ഈ ഈ ഫോണുകളുടെ വില കുറച്ചിരുന്നു .8 ജിബി വേരിയന്റുകൾ 46999 രൂപയ്ക്കും കൂടാതെ 12 ജിബിയുടെ വേരിയന്റുകൾ 49999 രൂപയ്ക്കും ലഭിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :