ഈ വില ഞെട്ടിച്ചു ;അസൂസിന്റെ ROG ഹെഡ് ഫോണുകൾ പുറത്തിറക്കി
അസൂസിന്റെ പുതിയ ഹെഡ് ഫോണുകൾ ഇതാ വിപണിയിൽ എത്തി
Asus ROG Fusion II 500 കൂടാതെ Fusion II 300 ഹെഡ് ഫോണുകളാണ് എത്തിയിരിക്കുന്നത്
അസൂസിന്റെ പുതിയ ഗെയിമിംഗ് ഹെഡ് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Asus ROG Fusion II 500 കൂടാതെ Fusion II 300 എന്നി ഹെഡ് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഗെയിമുകൾക്ക് വളരെ അനിയോജ്യമായ ഹെഡ് ഹെഡ് ഫോണുകളാണ് അസൂസിന്റെ ഈ രണ്ടു പുതിയ Asus ROG Fusion II 500 കൂടാതെ Fusion II 300 എന്നി ഹെഡ് ഫോണുകൾ .
ഈ ഹെഡ് ഫോണുകളുടെ സവിശേഷതകളും മറ്റും നോക്കാം .ഈ ഹെഡ് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ നോയ്സ് ക്യാൻസലേഷൻ ആണ് .കൂടാതെ ഈ ഹെഡ് ഫോണുകൾ USB-C അതുപോലെ തന്നെ USB Type-A സോക്കറ്റുകൾ ഉപയോഗിച്ച് കമ്പ്യൂട്ടറുകളിൽ കണക്റ്റ് ചെയ്യുവാനും സാധിയ്ക്കുന്നതാണ് .
ROG Fusion II 500 ഹേയ് ഫോണുകൾക്ക് 3.5 mm ഹെഡ് ഫോൺ ജാക്ക് ആണ് നൽകിയിരിക്കുന്നത് .അതുപ്പോലെ തന്നെ Game Chat വോളിയം കണ്ട്രോളും ഇതിനു ലഭിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ Asus ROG Fusion II 500 ഹെഡ് ഫോണുകളുടെ വിപണിയിലെ വില വരുന്നത് 22,999 രൂപയാണ് .