5800mAhന്റെ ബാറ്ററിയിൽ അസൂസിന്റെ ROG 2 എത്തുന്നു ?

Updated on 19-Jul-2019
HIGHLIGHTS

 

കഴിഞ്ഞ  വർഷം  അസൂസിൽ നിന്നും പുറത്തിറങ്ങിയ ഗെയിമിങ് സ്മാർട്ട് ഫോണുകൾ ആയിരുന്നു അസൂസിന്റെ ROG സ്മാർട്ട് ഫോണുകൾ .ഗെയിമെഴ്സിന് അനിയോജ്യമായ പെർഫോമൻസും കൂടാതെ മറ്റു ഗെയിമിങ് സംവിധാനങ്ങളും അസൂസിന്റെ ROG സ്മാർട്ട് ഫോണുകളിൽ ഉള്കൊള്ളിച്ചിരുന്നു .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ അടുത്ത എഡിഷനായ അസൂസ് ROG 2 എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോകവിപണിയിൽ പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ .ജൂലൈ 23നു ചൈനവിപണിയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

റിപ്പോർട്ടുകൾ പ്രകാരം അസൂസ് ROG 2 സ്മാർട്ട് ഫോണുകൾ ,6.59 ഇഞ്ചിന്റെ ഡിസ്‌പ്ലേ , 30W ഫാസ്റ്റ് ചാർജിങ് സംവിധാനത്തിലാണ് പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ പ്രോസസറുകൾ  Qualcomm Snapdragon 855 പുറത്തിറങ്ങുമെന്നാണ് .ഷവോമിയുടെ ബ്ലാക്ക് ഷാർക്കിന്റെ 2 സ്മാർട്ട് ഫോണുകളെ വെല്ലാൻ തന്നെയാണ് ഇപ്പോൾ അസൂസിന്റെ ROG എത്തുന്നത് .അസൂസ് ROG  5G വേരിയന്റുകളും പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 5800mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്കുണ്ടാകും .

അസൂസിന്റെ ROG സ്മാർട്ട് ഫോൺ 

6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് .ഗെയിം കളിക്കുന്നതിനു ഇത് വളരെ സഹായകവുമാകുന്നു .2.96GHz octa-core Qualcomm Snapdragon 845 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .റേസർ സ്മാർട്ട് ഫോൺ ,ഷവോമിയുടെ ബ്ലാക്ക് ഷാർക്ക് എന്നി ഗെയിമിങ് സ്മാർട്ട് ഫോണുകൾക്ക് ഒരു വെല്ലുവിളി തന്നെയാകും അസൂസിന്റെ ROG എന്ന മോഡൽ .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4000 mahന്റെ കരുത്തിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത്

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :