അസൂസിന്റെ പുതിയ ലാപ്ടോപ്പുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .അസൂസിന്റെ Vivobook 13 Slate എന്ന മോഡലുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ ലാപ്ടോപ്പുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഡിസ്പ്ലേ സവിശേഷതകൾ തന്നെയാണ് .അസൂസിന്റെ ഈ ലാപ്ടോപ്പുകൾ FHD OLED സ്‌ക്രീനിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഈ അസൂസിന്റെ Vivobook 13 Slate എന്ന മോഡലുകളുടെ മറ്റു സവിശേഷതകൾ നോക്കാം .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ലാപ്‌ടോപ്പുകൾ 13.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ മോഡലുകൾക്ക് Intel UHD GPU ഗ്രാഫിക്സ് സപ്പോർട്ടും കൂടാതെ Intel quad-core Pentium Silver N6000 പ്രോസ്സസറുകളും ആണ് നൽകിയിരിക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ലാപ്ടോപ്പുകൾക്ക് 8GB LPDDR4x RAM കൂടാതെ 256GB SSD എന്നിവ നൽകിയിരിക്കുന്നു .അതുപോലെ തന്നെ 50WHr ബാറ്ററി ലൈഫും കാഴ്ചവെക്കുന്നതാണ് .മറ്റൊരു പ്രധാന സവിശേഷത ഇതിന്റെ ക്യാമറകൾ തന്നെയാണ് .5 മെഗാപിക്സൽ മുൻ ക്യാമറകളാണ് ഇതിനുള്ളത് .
അതുപോലെ തന്നെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .വില നോക്കുകയാണെങ്കിൽ PQC N6000 / / 4GB / 128G eMMC / Black / 13.3-inch Touch / FHD OLED / 1Y International Warranty / McAfee / Win 11 / Office H&S 2021 മോഡലുകൾക്ക് 45990 രൂപയും കൂടാതെ PQC N6000 / 8GB / 256GB SSD / Black / 13.3-inch Touch / FHD OLED / 1Y International Warranty / McAfee / Win 11 / Office H&S 2021 / FingerPrint / Sleeve / Stand / Stylus / Stylus holder മോഡലുകൾക്ക് 62990 രൂപയും ആണ് വില വരുന്നത് .