വിദ്യാർത്ഥികൾക്കായി ഇതാ Asus BR1100 ലാപ്ടോപ്പുകൾ പുറത്തിറക്കി

Updated on 11-May-2022
HIGHLIGHTS

Asus BR1100 ലാപ്‌ടോപ്പുകൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തി

അസൂസിന്റെ BR1100CKA കൂടാതെ BR1100FKA എന്നി മോഡലുകളാണ് എത്തിയിരിക്കുന്നത്

അസൂസിന്റെ പുതിയ ലാപ്ടോപ്പുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു . Asus BR1100 എന്ന ലാപ്ടോപ്പുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ ലാപ്ടോപ്പുകളുടെ രണ്ടു മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത് . BR1100CKA കൂടാതെ  BR1100FKA എന്നി മോഡലുകളാണ് ഇത് .അതുപോലെ തന്നെ 30,000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ലാപ്‌ടോപ്പുകൾ കൂടിയാണിത് .ഈ ലാപ്ടോപ്പുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

ASUS BR1100 LAPTOPS SPECS AND FEATURES

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ലാപ്ടോപ്പുകൾ  Intel Celeron N4500 പ്രോസസറുകളിലാണ് പ്രവർത്തനം .കൂടാതെ ഈ ലാപ്ടോപ്പുകളുടെ ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4GB DDR4 RAM, 128GB PCIe 3.0 NVMe SSD എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 42WHrന്റെ ബാറ്ററി ലൈഫ് ആണ് ഈ ലാപ്ടോപ്പുകൾ കാഴ്ചവെക്കുന്നത്  . AC port, കൂടാതെ  HDMI 1.4 port, കൂടാതെ  RJ-45 പോർട്ടുകൾ എന്നിവ ഈ ലാപ്ടോപ്പുകൾക്ക് ലഭിക്കുന്നതാണ് .

വില നോക്കുകയാന്നെങ്കിൽ Asus BR1100CKA മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ ₹24,999 രൂപയും കൂടാതെ 2-in-1 BR1100FKA  മോഡലുകൾക്ക് 29999 രൂപയും ആണ് വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ ,ഫ്ലിപ്പ്കാർട്ട് എന്നി സൈറ്റുകളിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :