ഇന്ത്യൻ വിപണിയിൽ അസൂസിന്റെ മറ്റൊരു തകർപ്പൻ സ്മാർട്ട് ഫോണുകൾ കൂടി അവതരിപ്പിച്ചിരിക്കുന്നു .Asus 8z എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Snapdragon 888 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .Asus 8z സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .
ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5.9 ഇഞ്ചിന്റെ FHD+ AMOLED ഡിസ്‌പ്ലേയിൽ ആണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് . അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റും കൂടാതെ HDR10 സപ്പോർട്ട് ,ഗൊറില്ല ഗ്ലാസ് വിക്ക്റ്റസ് സംരക്ഷണവും ഈ അസൂസ് സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .
പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ അസൂസിന്റെ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 888 5G പ്രോസ്സസറുകളിൽ തന്നെ വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ക്യാമറകളിലേക്ക് വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സലിന്റെ Sony IMX686 സെൻസറുകൾ + 12 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .സെൽഫിയിലേക്കു വരുകയാണെങ്കിൽ 12 മെഗാപിക്സൽ സെൽഫി ക്യാമറകളും ഇതിനു നൽകിയിരിക്കുന്നു .കൂടാതെ 4000 mAhന്റെ ബാറ്ററി ലൈഫും പ്രതീക്ഷിക്കാവുന്നതാണ് .വില നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 42,999 രൂപയാണ് വില വരുന്നത് .