അസൂസിന്റെ 8Z ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തും

Updated on 28-Feb-2022
HIGHLIGHTS

അസൂസിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തും

അസൂസിന്റെ 8Z എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തുന്നത്

അസൂസിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങും .ASUS 8z എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .മികച്ച ഫീച്ചറുകളിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .അതിൽ  Snapdragon 888 പ്രോസ്സസറുകൾ തന്നെയാണ് ഈ ഫോണുകളിൽ പ്രതീഷിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം .

അസൂസിന്റെ 8Z പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  5.9ഇഞ്ചിന്റെ  FHD+ AMOLED ഡിസ്‌പ്ലേയിൽ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് . അതുപോലെ തന്നെ  120Hz റിഫ്രഷ് റേറ്റും കൂടാതെ HDR10 സപ്പോർട്ട് ,ഗൊറില്ല ഗ്ലാസ് വിക്ക്റ്റസ് സംരക്ഷണവും ഈ അസൂസ് സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ അസൂസിന്റെ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 888 5G പ്രോസ്സസറുകളിൽ തന്നെ വിപണിയിൽ പ്രതീക്ഷിക്കാം .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകളിലേക്ക് വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സലിന്റെ Sony IMX686 സെൻസറുകൾ + 12 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .സെൽഫിയിലേക്കു വരുകയാണെങ്കിൽ 12 മെഗാപിക്സൽ സെൽഫി ക്യാമറകളും ഇതിനു നൽകിയിരിക്കുന്നു .കൂടാതെ 4000 mAhന്റെ ബാറ്ററി ലൈഫും പ്രതീക്ഷിക്കാവുന്നതാണ് .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :