അസൂസിന്റെ 8Z ഫോണുകളുടെ സെയിൽ ഇന്ന് ഫ്‌ളിപ്പ്പ്കാർട്ടിൽ

അസൂസിന്റെ 8Z ഫോണുകളുടെ സെയിൽ ഇന്ന് ഫ്‌ളിപ്പ്പ്കാർട്ടിൽ
HIGHLIGHTS

അസൂസിന്റെ 8Z ഫോണുകൾ ഇന്ന് ആദ്യ സെയിലിനു എത്തുന്നതാണ്

ഫ്ലിപ്പ്കാർട്ടിൽ ഈ ഫോണുകൾ ഉച്ചയ്ക്ക് 12 മണി മുതൽ വാങ്ങിക്കാട്ടുവാൻ സാധിക്കും

ഇന്ത്യൻ വിപണിയിൽ അസൂസിന്റെ മറ്റൊരു തകർപ്പൻ സ്മാർട്ട് ഫോണുകൾ കൂടി അവതരിപ്പിച്ചിരിക്കുന്നു .Asus 8z എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Snapdragon 888 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .ഇന്ന് ഫ്ലിപ്പ്കാർട്ടിൽ ഉച്ചയ്ക്ക് 12 മണി മുതൽ സെയിൽ ആരംഭിക്കുന്നതാണ് .Asus 8z സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  5.9 ഇഞ്ചിന്റെ  FHD+ AMOLED ഡിസ്‌പ്ലേയിൽ ആണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്  . അതുപോലെ തന്നെ  120Hz റിഫ്രഷ് റേറ്റും കൂടാതെ HDR10 സപ്പോർട്ട് ,ഗൊറില്ല ഗ്ലാസ് വിക്ക്റ്റസ് സംരക്ഷണവും ഈ അസൂസ് സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ അസൂസിന്റെ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 888 5G പ്രോസ്സസറുകളിൽ തന്നെ വിപണിയിൽ എത്തിയിരിക്കുന്നത്  .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകളിലേക്ക് വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സലിന്റെ Sony IMX686 സെൻസറുകൾ + 12 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .സെൽഫിയിലേക്കു വരുകയാണെങ്കിൽ 12 മെഗാപിക്സൽ സെൽഫി ക്യാമറകളും ഇതിനു നൽകിയിരിക്കുന്നു .കൂടാതെ 4000 mAhന്റെ ബാറ്ററി ലൈഫും പ്രതീക്ഷിക്കാവുന്നതാണ് .വില നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 42,999 രൂപയാണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo