48 + 13 ഫ്ലിപ്പ് ക്യാമറയിൽ അസൂസ് 6Z നാളെ ഇന്ത്യൻ വിപണിയിൽ എത്തുന്നു

Updated on 18-Jun-2019

 

 
അസൂസിന്റെ 48 മെഗാപിക്സലിന്റെ ഫ്ലിപ്പ് ക്യാമറയിൽ പുറത്തിറങ്ങുന്ന അസൂസ് 6z സ്മാർട്ട് ഫോണുകൾ നാളെ പുറത്തിറങ്ങുന്നു .നാളെ ഉച്ചയ്ക്ക് 12 മണിയ്ക്കാണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .അതിനു ശേഷം ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ ഇവിടെ നിന്നും നോക്കാം .

ഫ്ലിപ്പ് ക്യാമറകൾ വളരെ പുതുമയേറിയ രീതിയിലാണ് അസൂസിന്റെ 6Z മോഡലുകളിൽ ഉപയോഗിച്ചിരിക്കുന്നത് .സെൽഫി ക്യാമറകൾ ഈ സ്മാർട്ട് ഫോണുകൾക്ക് ഇല്ല .അതിനു പകരമായി ഇതിന്റെ ക്യാമറകൾ ഏത് ഭാഗത്തേക്ക് വേണമെങ്കിലും തിരിച്ചു പിക്ച്ചറുകൾ എടുക്കുവാൻ സാധിക്കുന്ന ടെക്നോളോജിയാണ് ഇതിനുള്ളത് .,48 മെഗാപിക്സൽ + 13 മെഗാപിക്സലിന്റെ Sony IMX 586 ക്യാമറകളാണ് ഇതിനുള്ളത് .ഈ ക്യാമറകൾ മുകളിലോട്ടോ ,സെൽഫി ,പിറകിൽ ,സൈഡിൽ ,എല്ലാ ഭാഗത്തുള്ള പിക്ച്ചറുകളും എടുക്കുവാൻ ഈ ഫ്ലിപ്പ് ക്യാമറകൾക്ക് സാധ്യമാകുന്നതാണ് .

എന്നാൽ ക്യാമറകൾ മാത്രമല്ല ഇതിന്റെ പ്രോസസറുകളും കൂടാതെ ബാറ്ററികളും മികച്ചത് തന്നെയാണ് നൽകിയിരിക്കുന്നത് .Qualcomm Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ 6.4  ഇഞ്ചിന്റെ ഡിസ്പ്ലേ & 1080 x 2340 പിക്സൽ റെസലൂഷൻ അതുപോലെ തന്നെ 19.9 ഡിസ്പ്ലേ റെഷിയോ എന്നിവ കാഴ്ചവെക്കുന്നുണ്ട് .ഡിസ്‌പ്ലേകളുടെ സംരക്ഷണത്തിനായി ഗൊറില്ല ഗ്ലാസ് 6 ന്റെ സംരക്ഷണവും ഇതിനു നൽകിയിരിക്കുന്നു .ബാറ്ററികളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5,000mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫ് ആണ് അസൂസ് 6Z കാഴ്ചവെക്കുന്നത് .  

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6GB RAM + 64GB  മോഡലുകൾക്ക് 499 euros (approx Rs 39,000) രൂപയാണ് വിലവരുന്നത് .കൂടാതെ 6GB RAM + 128GB മോഡലുകൾക്ക് 559 euros (approx Rs 44,000) രൂപയും & 8GB RAM + 256GB  മോഡലുകൾക്ക്  599 euros (approx Rs 47,000) രൂപയും ആണ് വിലവരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :