48+13 ഫ്ലിപ്പ് ക്യാമറയിൽ അസൂസ് 6Z അടുത്തയാഴ്ച ഇന്ത്യൻ വിപണിയിൽ ;പ്രതീക്ഷിക്കുന്ന വില ?
ഒരുപാടു നാളുകൾക്ക് ശേഷം ഇതാ അസൂസിന്റെ മറ്റൊരു സ്റ്റൈലിഷ് സ്മാർട്ട് ഫോൺ ലോകവിപണിയിൽ എത്തിയിരിക്കുന്നു .അസൂസിന്റെ 6Z എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .പോപ്പ് അപ്പ് ക്യാമറകൾക്ക് ശേഷം പുതിയ ടെക്നോളജിയിലാണ് അസൂസിന്റെ 6Z മോഡലുകൾ എത്തിയിരിക്കുന്നത് .ജൂൺ 19 മുതൽ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ആണ് സെയിലിനു എത്തുന്നത് .
ഫ്ലിപ്പ് ക്യാമറകൾ വളരെ പുതുമയേറിയ രീതിയിലാണ് അസൂസിന്റെ 6Z മോഡലുകളിൽ ഉപയോഗിച്ചിരിക്കുന്നത് .സെൽഫി ക്യാമറകൾ ഈ സ്മാർട്ട് ഫോണുകൾക്ക് ഇല്ല .അതിനു പകരമായി ഇതിന്റെ ക്യാമറകൾ ഏത് ഭാഗത്തേക്ക് വേണമെങ്കിലും തിരിച്ചു പിക്ച്ചറുകൾ എടുക്കുവാൻ സാധിക്കുന്ന ടെക്നോളോജിയാണ് ഇതിനുള്ളത് .,48 മെഗാപിക്സൽ + 13 മെഗാപിക്സലിന്റെ Sony IMX 586 ക്യാമറകളാണ് ഇതിനുള്ളത് .ഈ ക്യാമറകൾ മുകളിലോട്ടോ ,സെൽഫി ,പിറകിൽ ,സൈഡിൽ ,എല്ലാ ഭാഗത്തുള്ള പിക്ച്ചറുകളും എടുക്കുവാൻ ഈ ഫ്ലിപ്പ് ക്യാമറകൾക്ക് സാധ്യമാകുന്നതാണ് .
എന്നാൽ ക്യാമറകൾ മാത്രമല്ല ഇതിന്റെ പ്രോസസറുകളും കൂടാതെ ബാറ്ററികളും മികച്ചത് തന്നെയാണ് നൽകിയിരിക്കുന്നത് .Qualcomm Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ 6.4 ഇഞ്ചിന്റെ ഡിസ്പ്ലേ & 1080 x 2340 പിക്സൽ റെസലൂഷൻ അതുപോലെ തന്നെ 19.9 ഡിസ്പ്ലേ റെഷിയോ എന്നിവ കാഴ്ചവെക്കുന്നുണ്ട് .ഡിസ്‌പ്ലേകളുടെ സംരക്ഷണത്തിനായി ഗൊറില്ല ഗ്ലാസ് 6 ന്റെ സംരക്ഷണവും ഇതിനു നൽകിയിരിക്കുന്നു .ബാറ്ററികളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5,000mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫ് ആണ് അസൂസ് 6Z കാഴ്ചവെക്കുന്നത് .
വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6GB RAM + 64GB മോഡലുകൾക്ക് 499 euros (approx Rs 39,000) രൂപയാണ് വിലവരുന്നത് .കൂടാതെ 6GB RAM + 128GB മോഡലുകൾക്ക് 559 euros (approx Rs 44,000) രൂപയും & 8GB RAM + 256GB മോഡലുകൾക്ക് 599 euros (approx Rs 47,000) രൂപയും ആണ് വിലവരുന്നത് .