48 എംപി ഫ്ലിപ്പ് ക്യാമറയിൽ അസൂസ്‌ 6Z നാളെ സെയിലിനു എത്തുന്നു

Updated on 25-Jun-2019

 

 

അസൂസിന്റെ ഫ്ലിപ്പ് ക്യാമറ സ്മാർട്ട് ഫോണുകളായ 6Z സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും നാളെ മുതൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകൾക്കും കൂടാതെ പെർഫോമൻസിനും മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

ഫ്ലിപ്പ് ക്യാമറകൾ വളരെ പുതുമയേറിയ രീതിയിലാണ് അസൂസിന്റെ 6Z മോഡലുകളിൽ ഉപയോഗിച്ചിരിക്കുന്നത് .സെൽഫി ക്യാമറകൾ ഈ സ്മാർട്ട് ഫോണുകൾക്ക് ഇല്ല .അതിനു പകരമായി ഇതിന്റെ ക്യാമറകൾ ഏത് ഭാഗത്തേക്ക് വേണമെങ്കിലും തിരിച്ചു പിക്ച്ചറുകൾ എടുക്കുവാൻ സാധിക്കുന്ന ടെക്നോളോജിയാണ് ഇതിനുള്ളത് .,48 മെഗാപിക്സൽ + 13 മെഗാപിക്സലിന്റെ Sony IMX 586 ക്യാമറകളാണ് ഇതിനുള്ളത് .ഈ ക്യാമറകൾ മുകളിലോട്ടോ ,സെൽഫി ,പിറകിൽ ,സൈഡിൽ ,എല്ലാ ഭാഗത്തുള്ള പിക്ച്ചറുകളും എടുക്കുവാൻ ഈ ഫ്ലിപ്പ് ക്യാമറകൾക്ക് സാധ്യമാകുന്നതാണ് . 

എന്നാൽ ക്യാമറകൾ മാത്രമല്ല ഇതിന്റെ പ്രോസസറുകളും കൂടാതെ ബാറ്ററികളും മികച്ചത് തന്നെയാണ് നൽകിയിരിക്കുന്നത് .Qualcomm Snapdragon 855 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ 6.4  ഇഞ്ചിന്റെ നാനോ എഡ്ജ് ഡിസ്പ്ലേ & 1080 x 2340 പിക്സൽ റെസലൂഷൻ അതുപോലെ തന്നെ 19.9 ഡിസ്പ്ലേ റെഷിയോ എന്നിവ കാഴ്ചവെക്കുന്നുണ്ട് .ഡിസ്‌പ്ലേകളുടെ സംരക്ഷണത്തിനായി ഗൊറില്ല ഗ്ലാസ് 6 ന്റെ സംരക്ഷണവും ഇതിനു നൽകിയിരിക്കുന്നു .ബാറ്ററികളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5,000mAhന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫ് ആണ് അസൂസ് 6Z കാഴ്ചവെക്കുന്നത് .256 ജിബിയുടെ വേരിയന്റുകൾവരെയാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .2 TBവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

കൂടാതെ ആൻഡ്രോയിഡിന്റെ Android Pie 9 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .125 ഡിഗ്രി വൈഡ് ആംഗിളിൽ വരെ ഇതിന്റെ ക്യാമറകൾ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ,നിലവിൽ മൂന്നു വേരിയന്റുകളാണ് പുറത്തിറക്കിയിരിക്കുന്നത് .6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾക്ക് 31999 രൂപയാണ് വിലവരുന്നത് .കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 34999 രൂപയും അതുപോലെ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 3999 രൂപയും ആണ് വിലവരുന്നത് .

ഈ സ്മാർട്ട് ഫോണുകൾ നാളെ  ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 5,334 രൂപയുടെ EMI ലും അതുപോലെ തന്നെ ആക്സിസ് ബാങ്കിന്റെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും സെയിൽ സമയത്തു ലഭ്യമാകുന്നതാണു് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :