ഡ്രൈവിംഗ് അപ്പ്‌ഡേറ്റ് ;വാഹനം ഉള്ളവർ ഇത് ശ്രദ്ധിച്ചിരിക്കണം

Updated on 14-Apr-2022
HIGHLIGHTS

കേരളത്തിൽ വാഹനങ്ങൾ ഓടിക്കുമ്പോൾ ഇതുംകൂടി ശ്രദ്ധിക്കുക

റോഡുകളിൽ പുതിയ ക്യാമറകൾ ഇതാ എത്തി കഴിഞ്ഞിരിക്കുന്നു

ഗതാഗത നിയമങ്ങൾ പാലിക്കുവാൻ മടിയുള്ളവർക്ക് ഇതാ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ പുതിയ പണി എത്തിയിരിക്കുന്നു .മോട്ടോർ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുവാനും അതുപോലെ തന്നെ പിഴ ഇടുന്നതിനും ഇതാ കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് പുതിയ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു .കേരളത്തിലെ മിക്ക  സ്ഥലങ്ങളിൽ ഇത്തരത്തിൽ ക്യാമറകൾ സ്ഥാപിച്ചട്ടുണ്ട്.

വാഹനങ്ങൾ റോഡിലൂടെ ഓടിക്കുമ്പോൾ നിയമങ്ങൾ പാലിക്കാത്തവർക്ക് ഇത്തരത്തിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ വഴി പണിവീഴുന്നതാണ് .നിയമങ്ങൾ ലംഘിക്കുന്നവരുടെ ചിത്രങ്ങൾ അടക്കം വാഹന ഉടമകളുടെ പേരിൽ നോട്ടീസ് അയക്കുന്നതാണ് .ഇതിൽ മറ്റൊരു പ്രധാന കാര്യം എടുത്തു പറയേണ്ടത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത് .

ഇത്തരത്തിൽ ഇതിൽ പ്രോഗ്രാം ചെയ്തിരിക്കുന്നതുപോലെ നിയമലംഘനങ്ങൾ കാണുകയാണെങ്കിൽ ചിത്രം പകർത്തുന്നതാണ് .അതുപോലെ തന്നെ 24 മണിക്കൂറും ഇത് പ്രവർത്തിക്കുന്നതായിരിക്കും .അതുപോലെ തന്നെ മറ്റൊരു പ്രധാന കാര്യം ഇതിൽ എടുത്തുപറയേണ്ടത് വളരെ ചിലവേറിയ പുതിയ ഒരു സംവിധാനം കൂടിയാണ് ഇത് എന്നതാണ് .

കൂടാതെ ഇത്തരത്തിൽ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ വരുമ്പോൾ മാത്രം നിയമം പാലിക്കുന്നവരും ഉണ്ട് .അതായത് സ്പോട്ട് മനസ്സിലായാൽ ക്യാമറ സ്ഥാപിച്ചിരിക്കുന്ന സ്പോട്ടിൽ എത്തുമ്പോൾ മാത്രം നിയമം പാലിക്കുകയും അല്ലാത്തപ്പോൾ അത് പാലിക്കാത്തവർക്ക് മുന്നറിയിപ്പുമായി MVD .ക്യാമറകളുടെ സ്ഥലം മാറി വരും എന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :