ആപ്പിൾ വാച്ച് SE ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു;വില ?

Updated on 17-Sep-2020
HIGHLIGHTS

Apple Watch SE ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു

Apple Watch SE വിലയും മറ്റു വിവരങ്ങളും നോക്കാം

ആപ്പിളിന്റെ ഐപാഡുകൾക്ക് പിന്നാലെ ഇതാ മറ്റൊരു ഉത്പന്നങ്ങൾ കൂടി ഇന്ത്യൻവിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .APPLE WATCH SE ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ആപ്പിളിന്റെ Se 2020 സ്മാർട്ട് ഫോണുകൾ ഈ വർഷം തന്നെയായിരുന്നു ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നത് .

https://twitter.com/digitindia/status/1305921023586394113?ref_src=twsrc%5Etfw

കൂടാതെ കഴിഞ്ഞ ദിവസ്സം ആപ്പിളിന്റെ ഐപാഡ് എയർ എന്ന മോഡലുകളും ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരുന്നു .ഇപ്പോൾ ഇതാ മറ്റൊരു പുതിയ ഉത്പന്നമായ വാച്ചും എത്തിയിരിക്കുന്നു .അഡ്വാൻസ് ഫിറ്റ്നസ് ഫീച്ചറുകൾ ഈ Apple Watch SE വാച്ചുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു .

കൂടാതെ റെറ്റിന ഡിസ്‌പ്ലേയും അതുപോലെ തന്നെ watchOS 7 എന്നിവയും APPLE WATCH SE എന്ന വാച്ചുകൾക്ക് നൽകിയിരിക്കുന്നു .മൂന്നു നിറങ്ങളിൽ APPLE WATCH SE വാച്ചുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Apple Watch SE (GPS) മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ Rs 29,900 രൂപയും കൂടാതെ Apple Watch SE GPS+Cellular വേരിയന്റുകൾക്ക് ഇന്ത്യൻ വിപണിയിൽ Rs 33,900 രൂപയും ആണ് വില വരുന്നത് .ഉടൻ തന്നെ Apple Watch SE വാച്ചുകൾ ഇന്ത്യൻ വിപണിയിൽ സെയിലിനു എത്തുന്നതായിരിക്കും .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :