ആപ്പിളിന്റെ ഐ ഫോൺ 7 ഇനി ഇന്ത്യൻ ഉത്പന്നം

Updated on 25-Apr-2019
HIGHLIGHTS

ആപ്പിളിന്റെ ഐ ഫോൺ 7 സ്മാർട്ട് ഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നു

 

ലോകവിപണിയിൽ തന്നെ ഏറ്റവും കൂടുതൽ വാണിജ്യം കൈവരിക്കുന്ന സ്മാർട്ട് ഫോണുകളാണ് ആപ്പിളിന്റേത് .ഇനി ലോകവിപണിയിൽ ആപ്പിളിന്റെ ഐ ഫോൺ XI സ്മാർട്ട് ഫോണുകളാണ് പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .ഇപ്പോൾ ഇതാ ഇന്ത്യയിലെ ആപ്പിളിന്റെ ഉപഭോതാക്കൾക്ക് ഒരു സന്തോഷവാർത്ത .ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നു .അതിൽ ആദ്യം എത്തുന്നത് ആപ്പിളിന്റെ ഐ ഫോൺ 7 സ്മാർട്ട് ഫോണുകളാണ് .ബാംഗ്ലൂരിലാണ് ഐ ഫോൺ 7 മോഡലുകളുടെ മാനുഫാക്ച്ചറിങ് നടക്കുന്നത് .ഐ ഫോൺ 7 കൂടാതെ ആപ്പിൾ ഐ ഫോൺ SE ,ഐ ഫോൺ 6s എന്നി സ്മാർട്ട് ഫോണുകളും മേക്ക് ഇൻ ഇന്ത്യൻ ഉത്പന്നമായി വിപണിയിൽ എത്തുന്നു .

ആപ്പിളിന്റെ ഇനി വിപണിയിൽ എത്തുന്ന XI സ്മാർട്ട് ഫോൺ 

2018 ൽ ആപ്പിളിൽ നിന്നും കുറച്ചു നല്ല സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുകയുണ്ടായി .എന്നാൽ പുതുവർഷത്തിലും പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .ആപ്പിളിന്റെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ആപ്പിൾ ഐ ഫോൺ XS കൂടാതെ ആപ്പിൾ ഐ ഫോൺ XS മാക്സ് എന്നി സ്മാർട്ട് ഫോണുകളുടെ ഒരു തുടർച്ചയായാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .ഈ വർഷം പുറത്തിറങ്ങുന്ന ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് XI സ്മാർട്ട് ഫോണുകൾ ,ഇതിന്റെ ഫസ്റ്റ് ലുക്ക് ഇപ്പോൾ Slashleaks പുറത്തുവരുകയുണ്ടായി .ആപ്പിളിന്റെ ഈ മികച്ച ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറയിലാണ്  പുറത്തിറങ്ങുന്നത് .

ആപ്പിളിന്റെ ഏറ്റവും പുതിയ XI സ്മാർട്ട് ഫോണുകളുടെ ഫസ്റ്റ് ലൂക്കാണ് ഇപ്പോൾ അവർ പുറത്തിറക്കിയിരിക്കുന്നത് .ഒരുപാടു സവിശേഷതകളോടെയാണ് ആപ്പിൾ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറയിലാണ് ആപ്പിളിന്റെ ഈ ഫോണുകൾ വിപണിയിൽ എത്തുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ് .ഹുവാവെയുടെ മേറ്റ് 20 എന്ന മോഡലിന് സമാനമായ ക്യാമറകൾ തന്നെയാണ് ആപ്പിളിന്റെ ഈ പുതിയ മോഡലുകൾക്കും നൽകിയിരിക്കുന്നത് .2019 സെപ്റ്റംബറിൽ ഈ സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :