ആപ്പിളിന്റെ ഐ ഫോൺ 11 പ്രൊ കൂടാതെ ഐ ഫോൺ 11 പ്രൊ മാക്സ് പുറത്തിറക്കി ;സവിശേഷതകൾ നോക്കാം

ആപ്പിളിന്റെ ഐ ഫോൺ 11 പ്രൊ കൂടാതെ ഐ ഫോൺ 11 പ്രൊ മാക്സ് പുറത്തിറക്കി ;സവിശേഷതകൾ നോക്കാം
HIGHLIGHTS

ആപ്പിളിന്റെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറക്കി

ആപ്പിളിന്റെ ഏറ്റവും പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുകയാണ് .ആപ്പിളിന്റെ ഐ ഫോൺ 11 പ്രൊ കൂടാതെ ആപ്പിളിന്റെ ഐ ഫോൺ 11 പ്രൊ മാക്സ് എന്നി മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഒരുപാടു സവിശേഷതകൾ ഇതിൽ ഐഫോൺ പുതിയതായി ഉൾക്കൊള്ളിച്ചിരിക്കുന്നു .അതിൽ ആദ്യം എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസറുകൾ തന്നെയാണ് . A13 Bionic പ്രൊസസ്സറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ നോക്കാം .

ആപ്പിൾ ഐ ഫോൺ 11 പ്രൊ -സവിശേഷതകൾ 

5.80 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ 1125×2436  പിക്സൽ റെസലൂഷനും & 458 ppiയും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 64GB, 256GB കൂടാതെ 512 ജിബിയുടെ  സ്റ്റോറേജ് ആണുള്ളത് .എന്നാൽ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാൻ സാധിക്കുകയില്ല .Apple A13 Bionic യുടെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

കൂടാതെ iOS 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തനം നടക്കുന്നത് .12 + 12 + 12 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 12 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . Gold, Midnight Green, Silver, Space Gray എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ആപ്പിൾ ഐ ഫോൺ 11 പ്രൊ മാക്സ്  -സവിശേഷതകൾ 

6.50 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ 1242×2688  പിക്സൽ റെസലൂഷനും & 458 ppiയും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 64GB, 256GB കൂടാതെ 512 ജിബിയുടെ ആണുള്ളത് .എന്നാൽ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാൻ സാധിക്കുകയില്ല .Apple A13 Bionic യുടെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ iOS 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തനം നടക്കുന്നത് .

12 + 12 + 12 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 12 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . Gold, Midnight Green, Silver, Space Gray എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സെപ്റ്റംബർ 27 മുതൽ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ സെയിലിനു എത്തുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo