സ്മാർട്ട് ഫോണുകളിലെ ഹാങ്ങിങ് എങ്ങനെ പരിഹരിക്കാം

സ്മാർട്ട് ഫോണുകളിലെ ഹാങ്ങിങ് എങ്ങനെ പരിഹരിക്കാം
HIGHLIGHTS

സ്മാർട്ട് ഫോണുകളിലെ ഹാങ്ങ് പ്രേശ്നത്തിനു ഒരു പരിഹാരം

മൂന്നു ടിപ്സുകളാണ് ഇവിടെ നിങ്ങൾക്കായി

സ്മാർട്ട് ഫോൺ ഉപഭോതാക്കൾ നേരിടുന്ന പ്രേശ്നങ്ങൾ ഒന്നാണ് ഫോണുകൾ ഹാങ്ങ് ആകുന്നത് .എന്നാൽ ഇപ്പോൾ സ്മാർട്ട് ഫോണുകൾ ഹാങ്ങ് ആകുന്നത് നമുക്ക് തന്നെ മാനുവൽ ആയി പരിഹരിക്കുവാൻ സാധിക്കുന്ന ഒന്നാണ് .ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളിൽ ഹാങ്ങ് ഉള്ളവർക്കായാണ് ഇത് .എന്നാൽ ഇത് ഒരു ടിപ്സ് മാത്രമാണ് .ചിലപ്പോൾ ഇത്തരത്തിൽ നമുക്ക് ഹാങ്ങിങ് പരിഹരിക്കുവാനും സാധിക്കുന്നതാണ് .പിന്നെ മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് സ്റ്റോറേജ് എപ്പോഴും ഫുൾ ആകാതെ നോക്കുക .കുറച്ചു സ്ഥലം അതിന്റെ പ്രവർത്തനത്തിന് വേണ്ടി ഒഴിച്ചിടുക .

അതിൽ ആദ്യത്തെ ടിപ്സ് എന്ന് പറയുന്നത് നിങ്ങളുടെ സ്മാർട്ട് ഫോണുകളിലെ അനിമേഷനുകൾ ഡിസേബിൾ ചെയ്യുക .വിൻഡോ അനിമേഷൻ സ്കെയിൽ എന്ന ഓപ്‌ഷനിൽ നിന്നും അനിമേഷൻ ഓഫ് ചെയ്യുക .ഫോഴ്സ് 2d GPU ഓൺ ആക്കി തന്നെ വെക്കുക .കൂടാതെ ഫോഴ്സ് 4X MSAA എന്ന ഓപ്‌ഷനും ഓൺ ആക്കി തന്നെ വെക്കുക .അതിനു ശേഷം നിങ്ങളുടെ സ്മാർട്ട് ഫോൺ റീസ്റ്റാർട്ട് ചെയ്യുക .

അടുത്ത ടിപ്സ് എന്ന് പറയുന്നത് ഫോൺ ക്‌ളീൻ ചെയ്യുന്ന എന്തെകിലും ആപ്ലികേഷനുകൾ ഉപയോഗിക്കുക .പ്ലേ സ്റ്റോറുകളിൽ നിന്നും ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .മൂന്നാമത്തെ ടിപ്സ് ആണ് ഏറ്റവും ശ്രദ്ധിക്കേണ്ടത് .

നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ ഉപയിഗിക്കുന്ന ആപ്ലിക്കേഷനുകളുടെ ലൈറ്റ് വേർഷനുകൾ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക .ഉദാഹരണത്തിന് ഫേസ്ബുക്ക് ലൈറ്റ് എന്നിങ്ങനെയുള്ള ആപ്ലികേഷനുകൾ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക .ഇത്തരത്തിൽ ഒരുപരിധിവരെ നമ്മളുടെ സ്മാർട്ട് ഫോണുകളിലെ ഹാങ്ങിങ് ഒഴിവാക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo