അസൂസിന്റെ സെൻഫോൺ മാക്സ് പ്രൊ M1 ഉപഭോതാക്കൾക്ക് Android 9 Pie അപ്പ്ഡേഷനുകൾ
പുതിയ അപ്പ്‌ഡേഷനുകളുമായി അസൂസിന്റെ സെൻഫോൺ മാക്സ് പ്രൊ M1 സ്മാർട്ട് ഫോണുകൾ
അസൂസിന്റെ കഴിഞ്ഞവർഷം ആദ്യം അസൂസ് പുറത്തിറക്കിയ ഒരു ഡ്യൂവൽ ക്യാമറ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ആയിരുന്നു അസൂസിന്റെ സെൻഫോൺ മാക്സ് പ്രൊ M1 സ്മാർട്ട് ഫോണുകൾ .ഈ വർഷം ആദ്യം തന്നെ അസൂസിന്റെ സെൻഫോൺ മാക്സ് പ്രൊ എം 2 സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തിയിരുന്നു .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയത് ആൻഡ്രോയിഡിന്റെ തന്നെ ഒറിയോ എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആയിരുന്നു .ഇപ്പോൾ ഒറിയോയുടെ അടുത്ത അപ്പ്‌ഡേഷനുകളായ ആൻഡ്രോയിഡ് Pie അസൂസിന്റെ മാക്സ് പ്രൊ എം 1 ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഡ്യൂവൽ ക്യാമറ സ്മാർട്ട് ഫോൺ കൂടിയാണിത് .ഇതിന്റെ മറ്റു സവിശേഷതകൾ കൂടി .
നോക്കാം
Zenfone Max Pro M1 users, your craving for Pie ends now! We’re opening up the Android Beta Program to all those who wish to have an early taste of the Android Pie, while you wait for the official release. You may apply for the beta version by clicking here https://t.co/M2QHjSuajw pic.twitter.com/vpo5cGMD6w
— ASUS India (@ASUSIndia) February 28, 2019
5.99 ഇഞ്ചിന്റെ FHD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .കൂടാതെ സ്നാപ്പ് ഡ്രാഗന്റെ 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .രണ്ടു തരത്തിലുള്ള മോഡലുകളാണ് കഴിഞ്ഞ വർഷം വിപണിയിൽ എത്തിയിരുന്നത് .3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി മോഡലുകളാണ് .ഇതിന്റെ മെമ്മറി നിങ്ങൾക്ക് കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .9999 രൂപ മുതൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .എന്നാൽ ഇപ്പോൾ പുതിയ അപ്പ്‌ഡേഷനുകൾ പ്രകാരം Android 9 Pie ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .13+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഇതിനുള്ളത് . അതിനു ശേഷം ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ കരുത്താർന്ന ബാറ്ററി ലൈഫിനെകുറിച്ചാണ് .5000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .